Entertainment

വീണ്ടുമാ പ്രണയസുരഭില നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീണ്ട കാലങ്ങൾക്കുശേഷം.|Prithviraj Sukumaran Supriya wedding video|

വീണ്ടുമാ പ്രണയസുരഭില നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീണ്ട കാലങ്ങൾക്കുശേഷം.|Prithviraj Sukumaran Supriya wedding video|

യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ ഇഷ്ടപ്പെടാൻ പ്രേക്ഷകർക്ക് കാരണങ്ങൾ നിരവധിയാണ്. പൃഥ്വിരാജ് അഭിനയിച്ച മനോഹരമായ കഥാപാത്രങ്ങളെ പോലെ തന്നെ പൃഥ്വിരാജിന്റെ ഉറച്ച നിലപാടുകളും അതിനുള്ള കാരണം ആയി മാറിയിട്ടുണ്ട്. പൃഥ്വിരാജിനെ പോലെ നിരവധി ആരാധകരുള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും. സുപ്രിയയെ ഇഷ്ട്ടപെടാനും ആളുകൾക്ക് കാരണങ്ങൾ നിരവധിയാണ്.

പൃഥ്വിരാജിനെ പോലെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമാണ് സുപ്രിയയും. സുപ്രിയയുടെയും പൃഥ്വിരാജിന്റെയും വിവാഹം വലിയ ആഘോഷമായി തന്നെയാണ് സിനിമ മേഖല കൊണ്ടാടിയത്. സിനിമവിശേഷങ്ങൾക്കൊപ്പം ഇരുവരും തങ്ങളുടെ കുടുംബ ജീവിതത്തിലെ മനോഹരമായ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. 2011 ലാണ് ഇരുവരും വിവാഹിതരായത്.

മാധ്യമപ്രവർത്തകയായ സുപ്രീയ ഒരു അഭിമുഖത്തിനായി പൃഥ്വിയെ വിളിക്കുകയും പരിചയം പ്രണയത്തിൽ കലാശിക്കുകയും ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിക്കുകയും ഒക്കെയായിരുന്നു ചെയ്തത്.. നീണ്ട കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ ഉള്ള വീഡിയോ സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കി മാറ്റി ഇരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോയ്ക്ക് കാഴ്ചക്കാരും വർദ്ധിക്കുകയാണ് ചെയ്തത്. ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് മനോഹരമായ ചിത്രങ്ങൾ വേണ്ടെന്നു വയ്ക്കേണ്ട സാഹചര്യം പോലും പൃഥിക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം.

ഈ ചിത്രത്തിൽ പൃഥ്വിരാജും ഉണ്ടാകും എന്ന് ആദ്യം മുതൽ തന്നെ പ്രഖ്യാപനങ്ങൾ വന്നിരുന്നു. എന്നാൽ അവസാനനിമിഷം ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പൃഥ്വിരാജിന്റെ അവസരവും നഷ്ടപ്പെടുകയായിരുന്നു ചെയ്തത്. വളരെ വിരളമായി ആണ് കുടുംബജീവിതത്തിലെ വിശേഷങ്ങൾ ഇവർ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവിചാരിതമായ ലഭിച്ച ഇവരുടെ വിവാഹ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം ഒന്നോടെ ഏറ്റെടുത്തിരിക്കുന്നത്.

വലിയ സ്വീകാര്യതയോടെയാണ് ഈ വീഡിയോ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മകൾ ആലിയുടെ വിശേഷങ്ങൾക്ക് വേണ്ടിയും ആരാധകർ കാത്തിരിക്കുന്നുണ്ട്. എന്നാൽ ആലിയുടെ വിശേഷങ്ങൾ ഒന്നും തന്നെ സുപ്രിയ അധികം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറില്ല എന്നതാണ് സത്യം.
Story highlights; Prithviraj Sukumaran Supriya wedding video

To Top
$(".comment-click-13694").on("click", function(){ $(".com-click-id-13694").show(); $(".disqus-thread-13694").show(); $(".com-but-13694").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });