പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ ചിത്രങ്ങൾ വൈറൽ.!

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോളം തന്നെ ആരാധകരാണ് ഭാര്യ സുപ്രിയ്ക്ക് ഉള്ളത്. നിലപാടുകളിൽ ഊന്നിയ ജീവിതമാണ് നടൻ പൃഥ്വിരാജിന്റെ എന്ന് പറയുമ്പോൾ ആ നിലപാടുകളിൽ പൃഥ്വിരാജിനൊപ്പം നിൽക്കുന്ന അത്രത്തോളം നിലപാടുള്ള ഒരു സ്ത്രീ തന്നെയാണ് സുപ്രിയ എന്നും ആരാധകർ പറയാൻ മടിക്കാറില്ല. മലയാള സിനിമാലോകത്തെ മാതൃകാ ദമ്പതിമാരാണ് ഇവർ. ഇപ്പോൾ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് താരങ്ങൾ.

ചിത്രത്തിന്റെ റിലീസ് ഈ മാസം തന്നെ ഉണ്ടാകും എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് കടുവ. ഒരുപാട് പ്രത്യേകതകളാണ് ചിത്രത്തിന് പറയാനുള്ളത്. ചിത്രത്തിൽ നായികയായെത്തുന്നത് സംയുക്ത മേനോൻ ആണ്. കുറച്ചുനാളുകളായി ജോർദാനിൽ ഷൂട്ടിങ്ങിന്റെ ഭാഗമായി പോയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു താരം. അടുത്ത സമയത്ത് സുപ്രീയയും മകൾ അലംകൃതയും ജോർദാനിലേക്ക് പോയിട്ടുണ്ടായിരുന്നു.

അവിടെ നിന്നുള്ള ചില വീഡിയോകൾ ഒക്കെ താരങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയുടെയും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത്. കടുവ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള ചിത്രങ്ങൾ ആണിത്. ദുബായിൽ നിന്നും ഉള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങൾക്ക് ആരാധകർ അഭിപ്രായങ്ങളുമായി എത്തിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഷാജി കൈലാസ് പ്രിഥ്വിരാജ് കൂട്ടുകെട്ട് എങ്ങനെയായിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ. ചിത്രം ഒരു മാസ്സ് എന്റർടെയിനർ എന്ന നിലയിലാണ് ഒരുങ്ങുന്നത് എന്ന് ചിത്രത്തിലെ ട്രെയിലറുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. ബിബിസി ചാനൽ റിപ്പോർട്ടറായ സുപ്രിയ വിവാഹശേഷമാണ് നിർമ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിരവധി ചിത്രങ്ങളാണ് സുപ്രിയ നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾ അടക്കമുള്ള ചിത്രങ്ങളുടെ വിതരണാവകാശം ലഭിച്ച ഒരു നിർമ്മാണക്കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. കെജിഎഫ് ചാപ്റ്റർ ടു വിന്റെ മലയാളത്തിലെ വിതരണക്കാരും പൃഥ്വിരാജ് പ്രൊഡക്ഷൻ തന്നെയായിരുന്നു.

Story highlights- Prithviraj Sukumaran With Supriya Menon