എന്റെ കാമുകനെ എന്നേക്കാൾ ഇഷ്ടം അമ്മയ്ക്ക് ആയിരുന്നു, അത് ബ്രേക്കപ്പ് ആയപ്പോൾ അമ്മയും എന്റെ കൂടെ ഇരുന്ന് കരഞ്ഞു – പ്രിയ വാര്യർ |Priya Warrior talkes her breakup news

എന്റെ കാമുകനെ എന്നേക്കാൾ ഇഷ്ടം അമ്മയ്ക്ക് ആയിരുന്നു, അത് ബ്രേക്കപ്പ് ആയപ്പോൾ അമ്മയും എന്റെ കൂടെ ഇരുന്ന് കരഞ്ഞു – പ്രിയ വാര്യർ |Priya Warrior talkes her breakup news

ഒരു കണ്ണ് ഇറക്കി കാണിച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് പ്രിയ പി വാര്യർ. പിന്നീട് അന്യഭാഷകളിലെ തിരക്കുള്ള താരമായി പ്രിയ മാറുകയായിരുന്നു ചെയ്തത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഫോർ യേർസ് എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ താരം തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെയാണ് സംസാരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകളൊക്കെയാണ് ശ്രദ്ധ നേടുന്നത്. സ്കൂളിൽ തനിക്ക് സ്ഥിരമായി സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. കാരണം തനിക്ക് അധികവും ആൺ സുഹൃത്തുക്കൾ ആയിരുന്നു. അത് ടീച്ചർമാർക്ക് ഇഷ്ടമായിരുന്നില്ല.

ഒരു കൊല്ലം കഷ്ടപ്പെട്ട് ഒരു സുഹൃത്തിനെ ഉണ്ടാക്കി വരുമ്പോൾ അടുത്ത വർഷം ടീച്ചർമാർ പേരന്റസ് മീറ്റിങ്ങിൽ ആ കുട്ടിയുടെ പേരെന്താണ് പറയും. ആ കുട്ടിയോട് കൂട്ടുകൂടേണ്ട എന്ന്. അങ്ങനെ എല്ലാവർഷവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സുഹൃത്ത് പോകും. വിഷമങ്ങൾ പറയാൻ സ്ഥിരമായി ഒരാൾ ഉണ്ടായിരുന്നില്ല. ഇപ്പോഴും സ്നേഹത്തെ സംബന്ധിച്ച് ഐഡിയോ ഡെഫിനിഷനൊ ഒന്നുമില്ല. എനിക്ക് ഇത്രയും പ്രായമായിട്ടുള്ളൂ. അത് ഉണ്ടാവുമ്പോൾ ആലോചിക്കാം. ഒരു റിലേഷൻഷിപ്പിൽ ആകുമ്പോൾ അണ്ടർസ്റ്റാന്റിംഗ് വേണം. അടിസ്ഥാനപരമായ നമ്മുടെ പാർട്ണർ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങൾ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങൾ അംഗീകരിക്കണം. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ മാത്രം റിലേഷൻഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ബ്രേക്ക് അപ്പ് ആകുമ്പോൾ നമ്മളുടെ കൂടെയുള്ളവരെ ചേർത്ത് പിടിക്കുക എന്നത് മാത്രമാണ് ചെയ്യാൻ പറ്റുന്ന ഒരു കാര്യം. എനിക്കൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പ് ആയ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയാണ് തുടർന്നത്. അടുത്ത റിലേഷൻഷിപ്പിൽ ആയിരുന്നു അത്. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.

ഏറ്റവും പ്രധാനപ്പെട്ട കാരണം എന്തെന്ന് വെച്ചാൽ എന്റെ ഈ പയ്യനെ എന്റെ കുടുംബത്തിന് ജീവനായിരുന്നു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതൽ, ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതൽ എല്ലാവർക്കും വിഷമം വന്നത്. ആ ബന്ധം പരാജയപ്പെട്ടപ്പോൾ എനിക്കൊപ്പം ഇരുന്ന് അമ്മയും കരഞ്ഞു. ഞാൻ അവനെ വിശ്വസിച്ചു എന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്.Story Highlights: Priya Warrior talkes her breakup news