‘ഹൃദയം’ കണ്ടിട്ട് പ്രിയദർശനും ലിസിയും പറഞ്ഞത് ഇങ്ങനെ ആണ്

മലയാളി അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തി. വ്യത്യസ്തമായ ചിത്രം തന്നെയായിരുന്നു ഹൃദയം. പ്രണവും കല്യാണിയും ആയിരുന്നു ചിത്രത്തിലെ നായകനായികമാർ ആയിരുന്നത്. ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തി.

കല്യാണിയും പ്രണവും ഒരുമിച്ച് നായകന്മാര് എത്തിയ ചിത്രം. മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഇവരെ. കാരണം ഒരു കാലത്ത് മോഹൻലാൽ ലിസി കോമ്പിനേഷൻ ഉള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. അതുപോലെ തന്നെയാണ് ഇവർ രണ്ടുപേരും ഒരുമിച്ച് എത്തുമ്പോൾ മലയാളികൾക്ക് തോന്നുന്നത്. സിനിമയുടെ ഏകദേശം 70 ശതമാനത്തോളം കഴിഞ്ഞതിനുശേഷമാണ് കല്യാണിയുടെ കഥാപാത്രം എത്തുന്നത്.

എന്നാൽ ആർക്കും അത്‌ മനസ്സിലാവുന്നില്ല എന്ന് മാത്രം. കല്യാണി ആദ്യമായിട്ടാണ് ഒരു അമ്മ വേഷത്തിൽ എത്തുന്നത് എന്ന ഒരു പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയുടെ ചിത്രം കണ്ടപ്പോൾ അച്ഛനുമമ്മയും പറഞ്ഞത് എന്താണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പ്രിയദർശനും ലിസിയും മകളുടെ അഭിനയത്തെ പറ്റി പറഞ്ഞതിനെക്കുറിച്ച് കല്യാണി പറയുന്നു. എൻറെ കാര്യത്തിൽ മാത്രമല്ല അപ്പു അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തുള്ള സന്തോഷം ഞാൻ കണ്ടു. ആദ്യമായിട്ടാണ് പ്രണവിനെ അവൻറെ അതേ മാനറിസവും സ്വഭാവവുമായി സിനിമയിൽ കാണുന്നത്.

അമ്മയ്ക്ക് വളരെയധികം ഇഷ്ടമായി. സിനിമ കണ്ട് എൻറെ കൂടെ ഇരുന്നു കൊണ്ടാണ്. മുഴുവൻ സമയവും വളരെ സന്തോഷത്തോടു കൂടിയാണ് അമ്മ സിനിമ കണ്ടത് എന്നും കല്യാണി പറയുന്നു. ഒരു കഥാപാത്രം സ്ക്രീനിൽ പെരുമാറേണ്ട രീതി വളരെ നന്നായി ചെയ്തിട്ടുണ്ട് എന്നായിരുന്നു അച്ഛൻ പറഞ്ഞത്.വിനീത് ചേട്ടനും നന്നായി ചെയ്തിട്ടുള്ളത് അച്ഛൻ പറഞ്ഞു. കുറച്ചു സമയം മാത്രം ഉണ്ടായിരുന്നു എങ്കിൽ കൂടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആയി എന്നത് അച്ഛനെ സന്തോഷിപ്പിച്ചു എന്നാണ് കരുതുന്നത് കല്യാണി പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top