കല്ല്യാണി പ്രിയദർശൻ മരക്കാരിനു ശേഷം വീണ്ടും മോഹൻലാലിനൊപ്പം വീണ്ടും ബ്രോ ഡാഡിയിൽ ഒന്നിക്കുന്നു!

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ പൃഥ്വിരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്.ചിത്രത്തിലെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്.മരക്കാറിന് ശേഷം ഒരിക്കൽ കൂടി മോഹൻലാലിന് ഒപ്പം കല്യാണി അഭിനയിക്കുന്നു എന്ന പ്രത്യകത കൂടി ചിത്രത്തിന് ഉണ്ട്.

അന്ന കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്യാണിയുടെ ക്യൂട്ട് ക്യാരക്‌ടർ പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീന, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഹോട്സ്റ്റർ ഡിസ്‌നി പ്ലാറ്റ്‌ഫോമിൽ റിലീസ് ആവുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഇത് വരെ അണിയറപ്രവർത്തർ പുറത്ത് വിട്ടിട്ടില്ല.

Scroll to Top