Entertainment

ചലച്ചിത്രരംഗത്തെ വിശ്വസ്തമായ സേവനങ്ങൾ പരിഗണിച്ചു പ്രിയദർശന് ഡോക്ടറേറ്റ്.

മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് ഒരു സംവിധായകനാണ് പ്രിയദർശൻ.

മലയാളത്തിൽ മാത്രമല്ല മലയാളം കടന്ന് അന്യഭാഷകളിലേക്ക് സംവിധാനമികവ് ചെന്നിട്ടുണ്ട്.. ഇപ്പോൾ സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകി ആദരിച്ചു ഇരിക്കുന്നത്.

ചലച്ചിത്രരംഗത്തെ വിശ്വസ്തമായ സേവനങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം പ്രിയദർശന് ലഭിച്ചത്. അച്ഛന് ഡോക്ടറേറ്റ് നൽകുന്നതിന്റെ ചിത്രം മകളും നടിയുമായ കല്യാണി പ്രിയദർശൻ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തിയ കുഞ്ഞാലി മരയ്ക്കാർ ആണ് പ്രിയദർശന്റെ സംവിധാനത്തിലെ അവസാനം പ്രദർശനത്തിനെത്തിയത്. ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടി ആയിരുന്നു. മരക്കാർ മികച്ച ചിത്രത്തിന് ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും ഒക്കെ ചിത്രം നേടുകയും ചെയ്തിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ വലിയതോതിൽ റിലീസിന് നീട്ടിവെക്കേണ്ടി വന്നിരുന്ന ഒരു ചിത്രം കൂടി ആയിരുന്നു മരയ്ക്കാർ. കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ഡിസംബർ രണ്ടിന് തിയേറ്ററുകളിലേക്ക് മരയ്ക്കാർ എത്തിയത്. ലോകമാകെ 4100 സ്ക്രീനുകളിൽ ആയിരുന്നു മരയ്ക്കാർ പ്രദർശനം എത്തിയത്.റിലീസിന് മുൻപ് തന്നെ ബുക്കിൽ കൂടി മാത്രം ചിത്രം നേടിയത് 100 കോടി ക്ലബ്ബിൽ ആയിരുന്നു. ഇത്‌ ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.

കുഞ്ഞാലി മരയ്ക്കാർ നാലാമനായി മോഹൻലാൽ എത്തിയ ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ,സുനിൽഷെട്ടി,പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,ഫാസിൽ നെടുമുടി വേണു, ഇന്നസെൻറ് അശോകൻ, മുകേഷ് തുടങ്ങിയ വമ്പൻ താരനിര ആയിരുന്നു. മരയ്ക്കാരുടെ വമ്പൻ വിജയത്തിനു ശേഷം ഉള്ള പ്രിയദർശന്റെ ഈയൊരു പുരസ്കാര സ്വീകരണം വളരെയധികം ശ്രദ്ധ നേടുന്നുണ്ട്.

Most Popular

To Top