Entertainment

സൗഹൃദങ്ങൾക്ക് വേണ്ടിയും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. തുറന്നു പറഞ്ഞു പ്രിയങ്ക നായർ.!

പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത നടിയാണ് പ്രിയങ്ക നായർ. ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട് താരം.

വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം ആരംഭിച്ചതെങ്കിലും, മലയാളം തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. ടിവി ചന്ദ്രൻ സംവിധാനം ചെയ്ത വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ശക്തമാക്കുകയായിരുന്നു പ്രിയങ്ക. സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ പ്രിയങ്ക പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. അന്താക്ഷരി, 12th മാൻ എന്നീ ചിത്രങ്ങളിലെല്ലാം വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്കയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തൻറെ അഭിനയ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് പ്രിയങ്ക.

ബീഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. ഞാൻ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. അത് എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഗ്രൂപ്പിൻറെ കൂടെ എനിക്കിഷ്ടമുള്ള ചില സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ സൗഹൃദങ്ങൾക്ക് വേണ്ടിയും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് പിന്നീട് ചിന്തിക്കുമ്പോൾ എൻറെ കരിയറിനു ഗുണം ഉള്ളതായി തോന്നിയിട്ടില്ല. അപ്പോൾ അങ്ങനെയുള്ളതോന്നും ഇല്ല.

ഇങ്ങനെയുള്ള സിനിമകൾ ഒഴിവാക്കി. എങ്ങനെയുള്ള സിനിമകൾ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും നമ്മുടെ അറിവില്ലായ്മ കൂടി ചിലപ്പോൾ ഒരു ഘടകമാകുന്നു. ചിലപ്പോൾ സാമ്പത്തികം ഘടകം അനുകൂലമാണെങ്കിലും സിനിമ ചെയ്യാറുണ്ട്. ഒരു ബാലൻസിൽ മുന്നോട്ട് പോവുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു സിനിമ വേണ്ടന്ന് വച്ചിട്ട് ഹിറ്റായതിനെക്കുറിച്ച് വിഷമിച്ച സന്ദർഭമുണ്ടോന്ന ചോദ്യത്തിന് ഞാൻ വേണ്ടെന്നു വെച്ച് നിരവധി തമിഴ് മലയാളം ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. വേണ്ടെന്നുവെച്ച് സിനിമകളാണ് കൂടുതൽ ഹിറ്റായത്. അതിൽ ഒന്നും എനിക്ക് വിഷമമില്ല.

കാരണം ആ സിനിമകൾ എനിക്കറിയാമായിരുന്നില്ല. ഞാൻ കാരണം മറ്റുള്ളവരിലേക്ക് എത്തേണ്ട ചിത്രം ആയിരിക്കണം. അഭിനയിച്ചവരെല്ലാം ഭാഷകളിലെ മുൻനിര താരങ്ങൾ ആയി മാറിയ ചരിത്രങ്ങൾ ഉണ്ട്. ആ സിനിമകൾ അവർക്ക് വേണ്ടിയുള്ള സിനിമകൾ ആണെന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറഞ്ഞിരുന്നു. സമസ്തകേരളം പി. ഒ, വിലാപങ്ങൾക്കപ്പുറം,
കിച്ചാമണി എംബിഎ തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്.

Most Popular

To Top