നിർമാതാവിനെ കൊണ്ട് പെട്ടി ചുമപ്പിച്ച കല്യാണിയുടെ സ്വഭാവത്തെ കുറിച്ച് നിർമ്മാതാവ്.

പുതിയ സിനിമകളിലെ എല്ലാം നായികയ്ക്ക് ഒരൊറ്റ പേര്. കല്യാണി പ്രിയദർശൻ.അടുത്ത കാലത്തിറങ്ങിയ പുതിയ ചിത്രങ്ങളിലെല്ലാം കല്യാണി ആയിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. മികച്ച പ്രകടനം കാഴ്ച വച്ചു.

പ്രേക്ഷകർ വളരെ പെട്ടെന്നായിരുന്നു കല്യാണിയെ ഹൃദയത്തോട് ചേർത്തത്. ഇപ്പോൾ പുതുതായി റിലീസ് ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ മികച്ച പ്രകടനവുമായി കല്യാണി ഉണ്ട്. ഇപ്പോൾ ഹൃദയത്തിൻറെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം ഷൂട്ടിങ് സമയത്ത് വച്ചുണ്ടായ അനുഭവത്തെ കുറിച്ച് തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിന് ആദ്യ ദിവസം മുതൽ കല്യാണി തന്നെ കൊണ്ട് ബാഗുകൾ ചുമപ്പിച്ച കല്യാണിയെ കുറിച്ചാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറയുന്നത്.

കിലുക്കത്തിൽ രേവതിയുടെ പെട്ടികളും ചുമന്നു മലകയറിയ ജോജിയെ പോലെ മലകയറി ഒരു പരുവമായി എന്നാണ് വിശാഖ് കുറിപ്പിൽ പങ്ക് വച്ചത്. വിശാഖ് സുബ്രഹ്മണ്യത്തിന് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. ഷൂട്ടിങ് ആദ്യ ദിവസം ചെറിയൊരു സോങ് ഉണ്ടായിരുന്നു. അതിനാണ് ഞങ്ങൾ പുറപ്പെട്ടത്. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്. സസന്തോഷം ഞാൻ സമ്മതിച്ചു. ഫോട്ടോയിലെ ഈ മാഡത്തിനു സമ്മതം. പക്ഷേ ഞങ്ങൾ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യ. എനിക്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിതാരയ്ക്കും സമ്മതം. ഷൂട്ടിനായി രണ്ടു വർഷം ഇതേ ദിവസം മൂന്നാറിൽ എത്തിയ ഉടനെ എൻറെ തോളിലേയ്ക്ക് ബാഗുകൾ അൺ ലോഡ് ചെയ്തു.

ഈ മാഡത്തിന്റെ ബാഗുകളും ചുമന്ന് മലകയറി ഞാൻ ഒരു പരുവമായി. ചുരുക്കിപ്പറഞ്ഞാൽ പ്രിയൻ അങ്കിളിന്റെ കിലുക്കത്തിൽ രേവതി മാമിന്റെ ബാഗ് ചുമന്നു മലകയറി പരുവമായ ജോജിയുടെ അവസ്ഥ. അന്ന് തുടങ്ങിയ സൗഹൃദമാണ് ഈ മേഡവുമായി. ഇന്ന് കട്ട കമ്പനിയായ തുടരുന്നു. ഇങ്ങനെയാണ് കല്യാണിയെ കുറിച്ച് വിശാഖ് എഴുതിയിരിക്കുന്നത്. ഈ വാക്കുകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് കല്യാണിയുടെ ആദ്യത്തെ ചിത്രം. പിന്നീട് താരം മലയാളത്തിൽ ശ്രദ്ധേയമായ കുറേ ചിത്രങ്ങളുടെ ഭാഗമായി മാറി. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് പക്വതയോടെ അഭിനയിക്കാനുള്ള കഴിവ് കല്യാണിക്ക് ഉണ്ടായിരുന്നു. അത് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സിലേക്ക് കല്യാണി ചേക്കേറുവാൻ കാരണം.

Leave a Comment