Entertainment

സിംഹാസനം എന്ന സിനിമയുടെ സെറ്റിൽ പൃഥ്വിരാജ് ഡ്രൈവറും ട്രെയിനറും കാട്ടിക്കൂട്ടിയ മോശം പ്രവർത്തികളെ കുറിച്ച് നിർമ്മാതാവ്.|Producer about the misbehavior by Prithviraj’s driver|

സിംഹാസനം എന്ന സിനിമയുടെ സെറ്റിൽ പൃഥ്വിരാജ് ഡ്രൈവറും ട്രെയിനറും കാട്ടിക്കൂട്ടിയ മോശം പ്രവർത്തികളെ കുറിച്ച് നിർമ്മാതാവ്.|Producer about the misbehavior by Prithviraj’s driver|

പൃഥ്വിരാജ് എന്ന നടന് നിരവധി ആരാധകരും അതുപോലെ വിമർശകരും ഉണ്ട്. മികച്ച നിലപാടുകളാണ് പലപ്പോഴും വിമർശകരെ താരത്തിന് സമ്പാദിച്ചു കൊടുത്തിട്ടുള്ളത്. സ്വന്തമായി നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജ് എല്ലാവരും ഒരേ പോലെ പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ പൃഥ്വിരാജിനെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. സിംഹാസനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ ചില സംഭവങ്ങളെ കുറിച്ചാണ് നിർമ്മാതാവ് തുറന്നു പറഞ്ഞിരിക്കുന്നത്.പൃഥ്വിരാജ് എന്ന വ്യക്തിയെ മറ്റുചിലർ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

പൃഥ്വിരാജിനൊപ്പം ഉള്ളവർ തന്നെയാണ് പൃഥ്വിരാജിനെ മോശക്കാരൻ ആക്കുന്നത്. സിംഹാസനം എന്ന സിനിമയുടെ സെറ്റിൽ വച്ച് താൻ അത് നേരിട്ട് അനുഭവിച്ചതാണ്. പൃഥ്വിരാജിന്റെ ഒരു ഡ്രൈവർ ആണ് പ്രധാന കഥാപാത്രം. പൃഥ്വിരാജിന്റെ വാഹനത്തിന്റെ ഡ്രൈവറാണ്. അയാളാണ് പ്രധാന വില്ലൻ. എല്ലാദിവസവും 60 ലിറ്റർ പെട്രോൾ ആണ് ചോദിക്കുന്നത്. എന്തിനാണെന്ന് കാര്യം തിരക്കിയാൽ ഉടനെ അയാൾ ഞാനിപ്പോൾ കാണിച്ചുതരാം എന്നാണ് പറയുന്നത്. സുപ്രിയയുടെ അച്ഛന്റെയും പൃഥ്വിരാജിന്റെയും ഇരട്ടപ്പേര് വിളിക്കുകയാണ് ഇയാളുടെ പ്രധാനപരിപാടി. പൃഥ്വിരാജിന്റെ ഇരട്ടപ്പേര് വിളിക്കാറുണ്ട്. ഞാൻ പറയാറുണ്ട് അങ്ങനെയൊന്നും പറയരുത്. നിങ്ങൾ ഒരു താരത്തിന്റെ കൂടെ നിൽക്കുകയാണ്. ആ സമയത്ത് അവരെ കുറിച്ച് ഒക്കെ ഇങ്ങനെ പറയുന്നത് മോശമാണെന്ന്.

സുപ്രിയയുടെ അച്ഛനെ പാലക്കാട് വരെ കൊണ്ട് വിടുന്ന ഒരു ജോലിയുണ്ട്. അത് ചെയ്യുന്നത് ഈ ഡ്രൈവറായിരുന്നു. അയാൾക്ക് അത് ചെയ്യുന്നത് എന്തൊ ഒരു നാണക്കേട് പോലെയാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പറയും. ഞാൻ അപ്പോൾ പറയാറുണ്ട് പ്രായമായ മനുഷ്യന് ആണ് അങ്ങനെയൊന്നും പറയരുത് എന്ന്. പൃഥ്വിരാജിന്റെ പേരിലാണ് ഇയാൾ ബില്ലുകൾ ഉണ്ടാക്കുന്നത്. ഏഴായിരം രൂപയുടെ ഒരു ബില്ലാണ് തന്റെ കയ്യിൽ ലഭിച്ചത്. 7000 രൂപയ്ക്ക് ഭക്ഷണം കഴിക്കില്ലന്ന് എനിക്ക് നന്നായി അറിയാം. പൃഥ്വിരാജ് എന്തൊക്കെ സാധനങ്ങൾ വാങ്ങും എത്രത്തോളം കഴിക്കുമെന്നും ഊഹിക്കാവുന്ന വ്യക്തിയാണ് ഞാൻ.

പൃഥ്വിരാജ് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് 700 രൂപയ്ക്ക് അകത്ത് നിൽക്കും എന്ന് എനിക്കറിയാം. പൃഥ്വിരാജിന്റെ പേരിൽ ബില്ല് ഉണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്. എനിക്ക് മനസ്സിലാവുകയും ചെയ്തു എന്നു പറയുന്നുണ്ട്. പൃഥ്വിരാജ് ഇതൊന്നും അറിയുന്നില്ല. രാജു സത്യത്തിൽ ഒരു നല്ല മനുഷ്യനാണ്. എനിക്കയാളെ പൊക്കി പറയേണ്ട ആവശ്യമില്ല. എന്നോട് ഇടപെട്ടിട്ടുള്ളതിൽ വച്ച് എനിക്ക് മനസ്സിലായത് ആണ് ഈ കാര്യം എന്നും അദ്ദേഹം പറയുന്നുണ്ട്.
Story Highlights:Producer about the misbehavior by Prithviraj’s driver

Most Popular

To Top