കെജിഎഫിനെ പേടിയില്ല..!ആദ്യതേത്തിലും ഹൈവോൾട്ടേജ് അനുഭവം സാധ്യമാക്കുന്നു തിരക്കഥയാണ് കയ്യിലുള്ളത്.പുഷ്പയുടെ അണിയറ പ്രവർത്തകർ പറയുന്നു.

കെജിഎഫിനെ പേടിയില്ല..!ആദ്യതേത്തിലും ഹൈവോൾട്ടേജ് അനുഭവം സാധ്യമാക്കുന്നു തിരക്കഥയാണ് കയ്യിലുള്ളത്.പുഷ്പയുടെ അണിയറ പ്രവർത്തകർ പറയുന്നു.

അടുത്തകാലത്ത് ഇന്ത്യൻ സിനിമയിൽ വലിയൊരു ഓളം സൃഷ്ടിച്ച രണ്ട് ചിത്രങ്ങൾ എത്തിയിരുന്നു. കെജിഎഫ് രണ്ടും. പുഷ്പയും. സൗത്ത് ഇന്ത്യൻ ചിത്രങ്ങൾക്ക് വലിയ സവിശേഷതയായിരുന്നു ലഭിച്ചിരുന്നത്. ഈ രണ്ടു ചിത്രങ്ങളും കേരളത്തിലും വലിയ വിജയം നേടിയിരുന്നു. അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വലിയ കളക്ഷൻ വാരിയത് വലിയ അത്ഭുതമായിരുന്നു പലർക്കും തോന്നിയിരുന്നത്. ബോളിവുഡിൽ പോലും ഈ രണ്ടു ചിത്രങ്ങളും ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇല്ല പുഷ്പ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നു അറിഞ്ഞു. കെജിഎഫ് ചാപ്റ്റർ വൺ റോക്കിങ് സ്റ്റാർ യാഷിന്റെ ജീവിതത്തിൽ ഉണ്ടാക്കിയത് വലിയ ഓളമായിരുന്നു. അതിനുശേഷം കെജിഎഫ് രണ്ടു യാഷിന്റെ കരിയർ തന്നെ മാറ്റി കളഞ്ഞു എന്ന് പറയാം.

അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ താരം നടത്തിയതും. താരത്തിന് ലഭിച്ചതും. അതുപോലെ അല്ലു അർജുന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ പുതിയ ചിത്രമായിരുന്നു പുഷ്പ എന്ന ചിത്രം. അതുവരെയുള്ള അല്ലു വിന്റെ എല്ലാ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഒരു ചിത്രം എന്ന് തന്നെ വേണമെങ്കിൽ അതിനെ പറയാം.. ഇപ്പോഴാ പുഷ്പയുടെ വൻ വിജയത്തെത്തുടർന്ന് രണ്ടാം ഭാഗം ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ കെജിഎഫിനു ലഭിച്ച സ്വീകാര്യതയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽ മികച്ച ദൃശ്യ ഭംഗിയോടെ ചിത്രമൊരുക്കി തിരക്കഥയിൽ മാറ്റം വരുത്തുവാൻ ആണ് സംവിധായകന്റെ നീക്കമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പുഷ്പയുടെ നിർമാതാവ്.

രവിശങ്കർ. ആദ്യത്തെത്തിലും ഹൈവോൾട്ടേജ് അനുഭവം സാധ്യമാക്കുന്നു തിരക്കഥയാണ് കയ്യിലുള്ളത്. അങ്ങനെ ഉള്ളപ്പോൾ എന്തിനാണ് അതിൽ മാറ്റം വരുത്തുന്നത് എന്നാണ് ചോദിക്കുന്നത്. ഒന്നും പുഷ്പ ബാധിക്കില്ല. സുകുമാർ നേരത്തെ തയ്യാറാക്കിയ തിരക്കഥയിൽ ഒരു മാറ്റവും ഉണ്ടാവില്ല. വളരെ മനോഹരമായി തന്നെ ജനങ്ങൾ സ്വീകരിക്കും. ലൊക്കേഷനുകൾ തേടാൻ ഒരു മാസത്തിൽ കൂടുതൽ സമയമെടുക്കും. ആദ്യഭാഗം ചിത്രീകരിച്ച ആദ്യ വനം തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പശ്ചാത്തലം ആവുക. രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രം ആയിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ മികവോടെ ആയിരിക്കും രണ്ടാം ഭാഗം എത്തുന്നത് എന്നും ശക്തമായ തിരക്കഥയാണ് കയ്യിലുള്ളത് എന്നുമാണ് അറിയാൻ സാധിക്കുന്നത്.