സോണി ലൈവിലൂടെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പുഴു ഡയറക്ക്റ്റ് ഓടിടി റിലീസായി എത്തുകയായിരുന്നു.
മമ്മൂട്ടി പാർവതി എന്നിവരെ പോലെ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിരവധി ആളുകളാണ്.അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന കഥാപാത്രം ഇതിനോടകം തന്നെ പലരുടേയും മനസ്സിൽ ഇടം നേടി കഴിഞ്ഞു. മലയാള നാടകവേദിയിൽ നിന്ന് കടന്നുവന്ന നടൻ ആണ് അപ്പുണി ശശി.
അപ്പുണ്ണി എന്ന നാടകമാണ് നാലായിരത്തോളം വേദികൾ പിന്നിട്ടത്. ആയിരത്തി അഞ്ഞൂറിലധികം വേദികളിൽ കളിച്ച ഏറ്റവും മികച്ച നാടകമാണ്. ടി പി രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന് കഥ എന്ന നോവലിനെ ചലച്ചിത്രം ആക്കിയപ്പോൾ മാണിക്യത്തെ ജീവന് തുല്യം സ്നേഹിച്ച സഹോദരന്റെ വേഷം ചെയ്യാൻ രഞ്ജിത്ത് തെരഞ്ഞെടുത്തതും അപ്പുണ്ണിയെ തന്നെയായിരുന്നു. ഈ സിനിമയൽ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം പിന്നീട് അച്ഛൻ എന്ന ചിത്രത്തിൽ തിലകൻ എന്ന മഹാനടനൊപ്പം ഒരു മുഴുനീള വേഷത്തിൽ എത്തി.
വീണ്ടും സ്ക്രീനിൽ പല കഥാപാത്രങ്ങളിൽ അദ്ദേഹത്തെ കാണാൻ സാധിച്ചു. ഇന്ത്യൻ റുപ്പിയിലെ ഗണേശൻ ആയും ഞാനിലേ കുഞ്ഞിരാമൻനായരായും ഷട്ടറിലെ മെക്കാനിക്കായി, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ പിഎയായും സു സു സുധി വാത്മീകത്തിലെ പ്യുൺ ആയി തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ മികച്ചതാക്കാൻ അദ്ദേഹത്തിനറിയാമായിരുന്നു. ഇപ്പോഴിതാ പുഴുവിലേ മികച്ച പ്രകടനം ആളുകൾ ശ്രദ്ധിക്കുന്നു. സിനിമയിൽ ബെഡ്റൂം സീൻ എടുക്കുമ്പോൾ ഉള്ളിൽ നല്ല ആശങ്കയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പാർവതിയും റത്തീനയും കാര്യങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് എല്ലാം എളുപ്പമായത്.
പാർവതി സിനിമ ചെയ്യാൻ വേണ്ടി എന്റെ കൂടെ നിന്നു എന്ന് തന്നെ പറയണം. പല നിർദ്ദേശങ്ങളും അവർ എനിക്ക് തന്നു. ബെഡ്റൂം സീൻ റത്തീനയും പാർവതിയും കൂടി ആദ്യം എനിക്ക് ചെയ്തു കാണിച്ചു തരികയായിരുന്നു. എങ്ങനെയാണ് ചെയ്യുക ഈ സീൻ എങ്ങനെ വരും എന്നൊക്കെ ആലോചിച്ച് എന്റെ ഉള്ളിൽ നല്ല ആശങ്കയായിരുന്നു. എന്നാൽ അവർ രണ്ടുപേരും എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. എന്റെയും പാർവതിയുടെയും കഥാപാത്രം പെരുമാറുന്നത് പോലെ റത്തീനയും പാർവതിയും ഒന്നിച്ചു കട്ടിലിൽ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങൾ വർത്തമാനം പറയുന്നത് പോലെ അഭിനയിച്ചു.
ഭാഗ്യത്തിന് സീൻ ആദ്യ ഷോട്ടിൽ തന്നെ ഓക്കെ ആവുകയും ചെയ്തു. മാത്രമല്ല കൈയ്യടി ഒക്കെ കെട്ടി. പാർവ്വതിയെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ പെട്ടെന്ന് തന്നെ ഒക്കെ ആകണെന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവരെ സംബന്ധിച്ച് എത്രപോയാലും അവർ വളരെ വൃത്തിയായി കൃത്യമായി ചെയ്യും. അങ്ങനെ ഒരു മനസ്സിൽ ആളാണ് പാർവതി. നമ്മുടെ ഉള്ളിൽ മാത്രമാണ് ആശങ്ക. നന്നായിട്ട് വരട്ടെ പെട്ടന്ന് ശരിയാവട്ടെ പ്രാർഥിച്ച പോലെ തന്നെ ശരിയായി.
