Entertainment

മമ്മൂട്ടിയുടെ ‘പുഴു’ റിവ്യൂ വായിക്കാം!!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുഴു കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണി ലൈവിലൂടെ നേരിട്ട് ഒറ്റിറ്റി റിലീസ് ആയത്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത ചിത്രത്തിലുണ്ടായിരുന്നു.

പാർവതി തിരുവോത്ത്, അപ്പുണ്ണി, വാസുദേവൻ നായർ, നെടുമുടി വേണു എന്നിവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ടായിരുന്നു. മരണശേഷം നെടുമുടി വേണു വീണ്ടും സ്ക്രീനിൽ കാണാൻ സാധിച്ച സന്തോഷത്തിൽ ആയിരുന്നു ആരാധകർ. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രം നവാഗതരായ റതീനയാണ് സംവിധാനം ചെയ്തത്.മമ്മൂട്ടി അവതരിപ്പിക്കുന്ന കുട്ടൻ എന്ന് വിളിക്കുന്ന കഥാപാത്രത്തിന്റെ ജീവിതമാണ് സിനിമ പറയുന്നത്.

ഭാര്യ മരിച്ചതിനു ശേഷം അയാളും മകനും ഒറ്റയ്ക്കാണ് ജീവിതം. പാർവതി അവതരിപ്പിക്കുന്ന ഇയാളുടെ സഹോദരി മറ്റൊരു ജാതിയിൽ പെട്ട ആളെ കല്യാണം കഴിച്ചതിന്റെ പിണക്കത്തിൽ ജീവിക്കുന്ന വ്യക്തിയാണ്. കുട്ടൻ എന്ന മനുഷ്യന് അവരോട് ഒരുതരം വെറുപ്പാണ് അയാൾ കാണിക്കുന്നതു മുഴുവൻ. അയാളുടെ പ്രധാനപ്പെട്ട പ്രശ്നം എന്താണെന്ന് വെച്ചാൽ അയാളെ ആരും അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്നൊരു തോന്നലാണ്. പലപ്പോഴായി നടന്ന ആക്രമണങ്ങൾ ആ ഭയത്തെ സ്ഥീരീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലാവരോടും വളരെ പരുഷമായാണ് അയാൾ പെരുമാറുന്നത്.

സ്വന്തം മകനോട് പോലും. ആ കുട്ടിയുടെ മനസ്സിൽ അത് വല്ലാത്ത വേദന ഉണ്ടാക്കുകയും അയാളിൽ നിന്നും മകൻ അകലുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളൊക്കെ ചിത്രങ്ങളിലാണ് കഥ. ആദ്യം മുതൽ അവസാനം വരെ നിഗൂഢമായ ഒരു അവസ്ഥയിലേക്കാണ് ചിത്രം പോകുന്നത്. സംവിധായകയ്ക്ക് സാധിച്ചിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധവും സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധവും സഹോദരിയും അവരുടെ ഭർത്താവും തമ്മിലുള്ള വൈകാരിക നിമിഷങ്ങളും ഒക്കെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ റാത്തീനയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യവസാനം ഒരു ത്രില്ലർ മൂഡിലേക്ക് ചിത്രം എത്തുന്നുണ്ട്. ജാതിരാഷ്ട്രീയത്തെ കുറിച്ചും ചിത്രം പറയുന്നുണ്ട്.

ചില സാഹചര്യങ്ങളിൽ ഒക്കെ അവ്യക്തവും അപൂർവമായി ചില രംഗങ്ങൾ ആസ്വാദനത്തെ മോശമായ രീതിയിൽ ബാധിച്ചേക്കാം കുട്ടന്റെ ഭാര്യയ്ക്ക് സംഭവിച്ചു എന്നും, അദ്ദേഹത്തിന്റെ പോലീസ് ജീവിതത്തിൽ എന്താണ് ഉണ്ടായത് എന്നും എന്തിനാണ് അയാൾ ഇങ്ങനെ പേടിച്ച് ജീവിക്കുന്നത് എന്നുമൊക്കെ ഒരു സംശയം ആയി തന്നെ നിലനിൽക്കുന്നുണ്ട്. ചെറിയ രീതിയിൽ മാത്രമാണ് അതൊക്കെ ചിത്രത്തിൽ കാണിക്കുന്നത്..

മികച്ച ത്രില്ലർ എന്ന രീതിയിൽ തന്നെ ചിത്രത്തെ നമുക്ക് കാണാവുന്നതാണ്.. പാർവതി തനിക്ക് കിട്ടിയ കഥാപാത്രം വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കാൻ പാർവതിയെ പോലെ മികച്ച ഒരാൾ വേണോന്ന് പ്രേക്ഷകന് സംശയം തോന്നിയേക്കാം. എങ്കിലും ഒരു മികച്ച ത്രില്ലർ ചിത്രം എന്നതിലുപരി ആസ്വാദനത്തിന് മികവുള്ള ഒരു ചിത്രം എന്ന രീതിയിൽ തന്നെ പുഴുവിനെ കാണാവുന്നതാണ്.

Most Popular

To Top