വീണ്ടും റൊമാന്റിക് നായകൻ ആയി പ്രഭാസ്. രാധേശ്യാം മാർച്ചിൽ എത്തുന്നു.

ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിനെ എല്ലാവരും കൂടുതലായി അറിഞ്ഞത്.

തെന്നിന്ത്യൻ സൂപ്പർ താരം ആയി ആണ് പ്രഭാസ് മാറിയത്. ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെയാണ് പ്രഭാസിന്റെ അഭിനയ ജീവിതത്തിൽ വഴിതിരിവ് ഉണ്ടായത്. രാധശ്യാം എന്ന പ്രഭാസിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ രാധേശ്യാം എന്ന ചിത്രത്തിനുവേണ്ടി പ്രതിഫലം കുറച്ചത്തിനെ കുറിച്ചും സംസാരിക്കുകയാണ് പ്രഭാസ്.

ചിത്രത്തിന്റെ പ്രമോഷനെ തുടർന്ന് ആയിരുന്നു ഒരുപാട് സിനിമകളിൽ സംവിധായകർ തന്നെ സമീപിച്ചിരുന്നു എന്നും എന്നാൽ ഒരു പ്രണയകഥ ചെയ്യാനായിരുന്നു തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ ലോകത്തെ റൊമാൻറിക് നായകൻ തന്നെയായിരുന്നു പ്രഭാസ് എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോൾ രാധശ്യാം എന്ന ചിത്രം മാർച്ച് 11ന് റിലീസ് ആകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഒരു റൊമാൻറിക് ചിത്രമാണ് രാധേശ്യാം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം 1970 കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി വിധിയോടു പ്രേരണയോടുള്ള പ്രണയവും മറ്റും ആണ് ചിത്രത്തിൻറെ ഇതിവൃത്തമായി വരുന്നത്. പ്രഭാസ് എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

ഹിന്ദിയിലും തെലുങ്കിലും ഉള്ള പതിപ്പുകളിൽ ചിത്രത്തിലെ രണ്ട് ട്രക്കുകൾ ആണ് ഉള്ളത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. തെലുങ്ക് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ചായഗ്രഹകൻ ചെയ്യുന്നത് മനോജ് പരമഹംസയും എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവു മാണ് നിർവഹിക്കുന്നത്. ബാഹുബലി പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് ഒരു റൊമാൻറിക് ഹീറോയായി എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top