Entertainment

അച്ഛന്റെയും മകന്റെയും പ്രകടനം കണ്ട് കണ്ണ് നിറഞ്ഞ് രാധിക. പാപ്പാൻ സിനിമ കാണാനെത്തിയ രാധികയുടെ വീഡിയോ വൈറൽ| Radhika who came to watch the movie Papaan|

അച്ഛന്റെയും മകന്റെയും പ്രകടനം കണ്ട് കണ്ണ് നിറഞ്ഞ് രാധിക. പാപ്പാൻ സിനിമ കാണാനെത്തിയ രാധികയുടെ വീഡിയോ വൈറൽ| Radhika who came to watch the movie Papaan|

പാപ്പാൻ എന്ന ചിത്രം വലിയ വിജയത്തോടെ തിയേറ്ററുകളിൽ ജൈത്രയാത്ര നടത്തുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപി തന്നെ അഭിപ്രായം പറയാൻ എത്തിയിരിക്കുകയാണ്. ഈ വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയോട് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായമായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്നും ചിലർ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത് സിനിമയിൽ രാഷ്ട്രീയം അല്ലല്ലോ പറയുന്നത് എന്നാണ്. അതൊക്കെ വികലമായ ചിന്ത മാത്രമാണ്. ചില മതഭ്രാന്തന്മാർ അങ്ങനെ ചിന്തിക്കുമായിരിക്കാം. അല്ലാതെ ആരും അങ്ങനെ ഒന്നും ചിന്തിക്കില്ല.

മലപ്പുറത്തൊക്കെ ഒന്ന് പോയി നോക്ക് കളക്ഷൻ എത്രയുണ്ട് എന്ന്. നമുക്ക് വരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കുമല്ലോ. അങ്ങനെയൊക്കെ ഉള്ളത് എനിക്ക് വലിയ സന്തോഷമുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്ന് കടുവ ദിനമാണ് കടുവ തിരിച്ചു വന്നതാണോ എന്ന് ചോദിക്കുമ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു സുരേഷ് ഗോപിയിൽ നിന്നും പുറത്തു വന്നത്. അതിനുശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് മാൻപേടയായി നിൽക്കാനാണ് ഇഷ്ടം. പക്ഷേ കടുവ ആക്കുന്നതാണ്. സിനിമയ്ക്ക് രാഷ്ട്രീയമില്ല. സിനിമയും രാഷ്ട്രീയവും വേറെയാണ്.

പലപ്പോഴും രാഷ്ട്രീയം മാറ്റിവെച്ച് സിനിമ കാണുന്ന എത്രയോ ആളുകളുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ രമേശ് ചെന്നിത്തല. രമേശേട്ടൻ സിനിമ കണ്ടതിനു ശേഷം എന്നെ വിളിക്കും എന്ന് എനിക്ക് ഉറപ്പാണ്. അത്തരത്തിൽ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാത്ത എത്രയോ നല്ല സൗഹൃദങ്ങൾ ഉണ്ട്. സിനിമ സിനിമ മാത്രമാണ്. കലയെ മാത്രം നോക്കുന്നവരും നിരവധിയാണ്. അങ്ങനെ ഉള്ളവർക്ക് അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് അല്ല സിനിമയിൽ ചർച്ച ചെയ്യുന്നത് എന്നും ചില മതഭ്രാന്തൻമാർക്ക് മാത്രമേ അങ്ങനെ തോന്നു എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും. ചെയ്തു ഭാര്യ രാധിക നിറകണ്ണുകളോടെ ആയിരുന്നു ഭർത്താവിന്റെയും മകന്റെയും പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നത്. ഒരു ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും തനിക്ക് വളരെ സന്തോഷം തോന്നിയ നിമിഷം ആയിരുന്നുവെന്നും കണ്ണുനിറഞ്ഞുപോയി എന്നുമാണ് രാധിക പറഞ്ഞത്.
Story Highlights:Radhika’s eyes filled with father and son’s performance. The video of Radhika who came to watch the movie Papaan went viral

To Top
$(".comment-click-15434").on("click", function(){ $(".com-click-id-15434").show(); $(".disqus-thread-15434").show(); $(".com-but-15434").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });