Entertainment

സന്തോഷവും സങ്കടവും ഒരുമിച്ച്..! ഒരപൂർവ്വ സൗഹൃദത്തിന്റെ ഓർമ്മപെടുത്തലുമായി റഹ്‌മാൻ

ഒരുകാലത്ത് വളരെയധികം ആരാധികമാരുടെ ഉള്ള ഒരു നായകനായിരുന്നു റഹ്മാൻ. അക്കാലത്തെ സ്ത്രീ ആരാധകരുടെ മനസ്സിൽ വലിയ ഓളം സൃഷ്ടിക്കുവാൻ റഹ്മാനും സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ റഹ്മാനും കുടുംബത്തിനും ഒപ്പമുള്ള ഒരു പരിപാടിയിൽ തിളങ്ങിയിരിക്കുകയാണ് ജയറാമിന്റെ ഭാര്യ പാർവതിയും മകൻ കാളിദാസും മലയാളം സിനിമ ലോകം മുഴുവൻ ഇപ്പോൾ ഇവരുടെ സൗഹൃദത്തെക്കുറിച്ച് ആണ് വാഴ്ത്തുന്നത്. മലയാളത്തിനു പുറമേ തമിഴ് ഇൻഡസ്ട്രിയിൽ നിറസാന്നിധ്യമായിരുന്നു റഹ്മാൻ.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ആയിരുന്നു താരം ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറുന്നത്. പോകെപ്പോകെ വില്ലനായും സഹനടനായും ഒക്കെ താരം അഭിനയിച്ചിരുന്നു. ഇന്ന് സിനിമാലോകത്ത് സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾക്ക് ആരാധകരേറെയാണ്.

സിനിമയിലെന്നപോലെ സൗഹൃദവും അത് ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് റഹ്മാൻ. മലയാളത്തിലെ പ്രിയ ദമ്പതികളായ ജയറാമും പാർവ്വതിയും ആണ് റഹ്മാന്റെ അടുത്ത സുഹൃത്തുക്കൾ. ഇപ്പോൾ താരകുടുംബങ്ങളുടെ ഒരു സംഗമ വേദിയാണ് കാണാൻ സാധിക്കുന്നത്. റഹ്മാന്റെ ബന്ധത്തിലുള്ള ഒരു കല്യാണ വീടാണ്. തന്റെ പ്രിയ സുഹൃത്തായ ജയറാമിന്റെ ഭാര്യയുടെയും മകന്റെയും ഒപ്പമുള്ള ചിത്രങ്ങളുമായാണ് ഇപ്പോൾ റഹ്മാൻ എത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ റഹ്മാൻ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഈ ചിത്രത്തിൽ റഹ്മാന്റെ ഭാര്യയെയും മക്കളെയും കാണാവുന്നതാണ്. സന്തോഷവും സങ്കടവും ഒരുമിച്ച്..! എന്റെ വീട്ടിൽ വളർന്ന ചെറുപ്പക്കാർ എല്ലാം ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിക്കുന്നു. ഒരുമിച്ചുള്ള സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളു..എന്ന തലക്കെട്ടോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. താരത്തിന് ആശംസകളുമായി സഹതാരങ്ങളോടൊപ്പം ആരാധകരും എത്തുന്നുണ്ട്. ഇപ്പോഴും റഹ്മാന്റെ സൗന്ദര്യത്തിന് ഒട്ടും കുറവില്ല എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്.

എപ്പോഴും എനർജറ്റിക് ആയി മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് റഹ്മാൻ. ഇപ്പോഴും ആ ഊർജത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ് റഹ്മാൻ. താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് റഹ്മാൻ പങ്കുവയ്ക്കാറുണ്ട്.

Most Popular

To Top