Entertainment

ഞാൻ വിചാരിച്ചത് ഐശ്വര്യ റായി നമ്മളോടൊന്നും സംസാരിക്കില്ലന്നാണ്, ഐശ്വര്യ അണിഞ്ഞ ആഭരണങ്ങളും യഥാർത്ഥമാണ്. പൊന്നിയൻ സെൽവനിലെ അനുഭവത്തെക്കുറിച്ച് റഹ്മാൻ.|Rahman on his experience at Ponnian Selvan.

ഞാൻ വിചാരിച്ചത് ഐശ്വര്യ റായി നമ്മളോടൊന്നും സംസാരിക്കില്ലന്നാണ്, ഐശ്വര്യ അണിഞ്ഞ ആഭരണങ്ങളും യഥാർത്ഥമാണ്. പൊന്നിയൻ സെൽവനിലെ അനുഭവത്തെക്കുറിച്ച് റഹ്മാൻ.|Rahman on his experience at Ponnian Selvan.

ഇന്ത്യൻ സിനിമയുടെ ഒരു അത്ഭുതം തന്നെയാണ് ഐശ്വര്യ റായി എന്ന് പറയണം. സിനിമാപ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ പൊന്നിയൻസെൽവനിൽ ആണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഐശ്വര്യ റായ് അഭിനയിക്കുന്നത്. മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണിത്. ഇതേ പേരിലുള്ള ഒരു നോവലിനെ ആസ്പദമാക്കി തന്നെയാണ് ചിത്രമൊരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകതകൾ. വിക്രം, പ്രഭു, ഐശ്വര്യറായ്. റഹ്മാൻ എന്നിവർ ഒക്കെയായി ആണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ റഹ്മാൻ. ചെറിയ വേഷങ്ങളിൽ പോലും വലിയ താരങ്ങൾ അഭിനയിച്ച സിനിമയാണ് ഇത് എന്നാണ് ഈ ചിത്രത്തെക്കുറിച്ച് റഹ്മാൻ പറയുന്നത്.

മണിരത്നം സംവിധാനതിനെക്കുറിച്ചൊക്കെ തന്നെ അദ്ദേഹം പറയുന്നു. റിയാലിറ്റി വേണമെന്നത് മണിരത്നം സാറിന്റെ നിർബന്ധമായിരുന്നു എന്നും ഒരു ഗ്രാമം ഉണ്ടാവാൻ പാടില്ല ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ താല്പര്യം എന്നുമാണ് റഹ്മാൻ പറയുന്നത്. പഴയകാലത്തെ കോസ്റ്റ്യൂം ആണ് ധരിക്കുന്നത് എങ്കിലും സംസാരിക്കുമ്പോൾ ഇന്ന് നമ്മൾ സംസാരിക്കുന്നത് പോലെ തന്നെ വേണം സംസാരിക്കാൻ. ഉച്ചാരണം മാത്രമാവണം ആ കാലത്തേക്ക് ഉള്ളത്. സാധാരണ സംസാരിക്കുന്നത് പോലെ സംസാരിക്കണം. സിനിമ ആരംഭിക്കുന്നത് ആറു മാസം മുൻപേ തന്നെ മേക്കപ്പ് കോസ്റ്റ്യൂം ഡയലോഗ് തുടങ്ങിയവയൊക്കെ തന്നെ ഉണ്ടായിരുന്നു. വളരെ അപൂർവമായി മാത്രമാണ് സിനിമയിൽ ഇത്രയധികം താരങ്ങൾ വരുന്നത്. അഭിനയിച്ച എല്ലാവരും തന്നെ പ്രധാനപ്പെട്ട താരങ്ങളാണ്. ബാഹുബലിയിൽ മൂന്നോ നാലോ പേരായിരുന്നു പ്രധാന അഭിനേതാക്കൾ. ബാക്കിയുള്ളവർ ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്. എന്നാൽ പൊന്നിയൻസെൽവനിൽ ഒരു ചെറിയ വേഷത്തിൽ ആണെങ്കിൽ പോലും എത്തുന്നത് പ്രധാനപ്പെട്ട താരങ്ങളാണ്. തന്റെ ആദ്യത്തെ ഷോട്ട് ഐശ്വര്യ റായ്ക്ക് ഒപ്പമാണ്. അവർ വളരെ പ്രൊഫഷണലാണ്.

ഞാൻ വിചാരിച്ചത് ഐശ്വര്യ റായി നമ്മളോടൊന്നും സംസാരിക്കില്ലന്ന് ആണ്. പക്ഷേ അങ്ങനെയൊന്നുമായിരുന്നില്ല. എന്നെപ്പറ്റി അവർ നന്നായി ഗൂഗിൾ ചെയ്തതുപോലെ ഉണ്ടായിരുന്നു. സിനിമയിലെ എല്ലാ വശങ്ങളെ കുറിച്ചും സംസാരിച്ചു. ഞാൻ ശരിക്കും ഷോക്ക് ആയി പോയിരുന്നു. ഞാനും അവരും ഒരുമിച്ച് റിഹേഴ്സൽ ചെയ്തു. അത് അവരുടെ താൽപര്യ പ്രകാരമായിരുന്നു ചെയ്തത്. സൂക്ഷ്മമായാണ് അവർ ഓരോന്നും ചെയ്തിരിക്കുന്നത്. സിനിമയിൽ ഞങ്ങൾ ധരിച്ച് എല്ലാ ആഭരണങ്ങളും ഒറിജിനൽ ആണ്. ഐശ്വര്യ അണിഞ്ഞ ആഭരണങ്ങളും യഥാർത്ഥമാണ് .
Story Highlights:Rahman on his experience at Ponnian Selvan.

ഞാൻ വിചാരിച്ചത് ഐശ്വര്യ റായി നമ്മളോടൊന്നും സംസാരിക്കില്ലന്നാണ്, ഐശ്വര്യ അണിഞ്ഞ ആഭരണങ്ങളും യഥാർത്ഥമാണ്. പൊന്നിയൻ സെൽവനിലെ അനുഭവത്തെക്കുറിച്ച് റഹ്മാൻ.|Rahman on his experience at Ponnian Selvan.

Most Popular

To Top