“500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ തുച്ഛമായ വിലയിൽ പെട്രോൾ ഡീസൽ യുവാക്കൾക്ക് തൊഴിൽ” നിങ്ങളുടെ സ്വന്തം രാഹുൽ ഉറപ്പ് തരുന്നു.|Rahul Gandhi’s letter with big promises

“500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ തുച്ഛമായ വിലയിൽ പെട്രോൾ ഡീസൽ യുവാക്കൾക്ക് തൊഴിൽ” നിങ്ങളുടെ സ്വന്തം രാഹുൽ ഉറപ്പ് തരുന്നു.|Rahul Gandhi’s letter with big promises

ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധിയും സംഘവും. ഇതിനിടയിൽ അഭയാന്റെ ഭാഗമായി ഒരു വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോൺഗ്രസ്. 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ തുച്ഛമായ വിലയിൽ പെട്രോൾ ഡീസൽ യുവാക്കൾക്ക് തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങൾ ആണ് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്. വോട്ടർമാർക്ക് മുന്നിലേക്ക് അദ്ദേഹം വച്ചിരിക്കുന്ന ഒരു വലിയ വാഗ്ദാനം തന്നെയാണ്. ഇത് ഒറ്റ പേജുള്ള ഒരു കത്തായി ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. ഭാരത് ജോഡോ ജനുവരി 26 മുതൽ മാർച്ച് 26 വരെയാണ് രാജ്യ തലസ്ഥാനത്ത് അഭയാൻ പ്രചാരണ യാത്രയ്ക്ക് കോൺഗ്രസ് ഒരുങ്ങുന്നത്. 10 ലക്ഷം പേരുടെ ജനഭിപ്രായം പാർട്ടി പ്രതീക്ഷിക്കുന്നുണ്ട് എന്നും പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള ഒരു വലിയ വാഗ്ദാനവും നൽകുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ മുഖ്യ കേന്ദ്രം എന്ന സൂചന നൽകുകയാണ് ഇപ്പോൾ പുറത്തുവന്ന ഈ കത്ത്. നിങ്ങളുടെ സ്വന്തം രാഹുൽ എന്ന ഒപ്പ് അച്ചടിച്ചുകൊണ്ടാണ് കത്ത് വന്നിരിക്കുന്നത്.

എല്ലാവർക്കും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാൻ ഞാൻ പ്രവർത്തിക്കും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില യുവാക്കൾക്ക് ജോലി രാജ്യത്തിന്റെ സമ്പത്തിന്റെ ന്യായമായ വിതരണം എം എസ് ഈകൾക്കും സംരംഭകർക്കും സൗഹൃദപരമായ അന്തരീക്ഷം. 500 രൂപയ്ക്ക് പാചകവാതകം. കുറഞ്ഞ വിലയിൽ ഡീസലും പെട്രോളും എന്നിങ്ങനെയാണ് കോൺഗ്രസ് വിതരണം ചെയ്യുന്ന കത്തിലെ വാഗ്ദാനങ്ങൾ മുന്നോട്ടുപോകുന്നത്. കത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ഒരു കുറ്റപത്രം കൂടി കോൺഗ്രസ് പ്രവർത്തകർ വോട്ടർമാർക്ക് ഇടയിൽ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ ബ്ലോക്ക് തലങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. യാത്രയുടെ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടായിരിക്കും ക്യാമ്പയിൻ കന്യാകുമാരില്‍ നിന്ന് ആരംഭിച്ചോടോ യാത്ര 3500 കിലോമീറ്റർ പിന്നിട്ട കാശ്മീരിലാണ് സമാപിക്കുന്നത് എന്നും പറയുന്നുണ്ട്.
Story Highlights: Rahul Gandhi’s letter with big promises