രാജമൗലിയുടെ മൾട്ടിസ്റ്റാർ ചിത്രം ഇനി 3ഡിയിലും കാണാം. ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനം.

മലയാളികൾക്കിടയിൽ പോലും വലിയ തരംഗം തീർക്കുവാൻ സാധിക്കുന്ന പേരാണ് രാജമൗലി എന്ന് പറയുന്നത്.

ഏറ്റവുമധികമാളുകൾ പ്രതീക്ഷിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആണ്. ഒരു മൾട്ടി സ്റ്റാർ ചിത്രമായ ആർ ആർ ആർ മാർച്ച് 25 തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നാണറിയുന്നത്. സംവിധായകൻ രാജമൗലി ആരാധകരെ വലിയൊരു ഇടവേളയിൽ ആയിരുന്നു നിർത്തിയത്.

ചിത്രം ഈ വർഷം മാർച്ച് 18ന് അല്ലെങ്കിൽ ഏപ്രിൽ 28 ന് റിലീസ് ചെയ്യും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോൾ ചിത്രം മാർച്ച് 25ന് തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്. അദ്ദേഹം തന്നെയാണ് ഇത്‌ അറിയിച്ചത്. റിലീസിനായി തയ്യാറെടുക്കുമ്പോൾ ചിത്രം 3ഡിയിലും കാണാൻ സാധിക്കും. ഇത് അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ പോസ്റ്റ് രാജമൗലി തന്നെയാണ് പുറത്ത് വിട്ടത്.

മൾട്ടിസ്റ്റാർ ചിത്രം 3 ഡിയിലും കാണാമെന്ന് പറഞ്ഞുകൊണ്ടാണ് പുറത്തു വന്നിരിക്കുന്നത്. ജൂനിയർ എൻടിആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത് ജനുവരി ഏഴിനായിരുന്നു. ആരാധകർ വലിയതോതിൽ തന്നെ കാത്തിരുന്ന ചിത്രം വീണ്ടും നീണ്ടു പോവുകയായിരുന്നു ചെയ്തത്. രാംചരണും ജൂനിയറും എൻ ടി ആറും അജയ് ദേവ്ഗണും ആലിയ ഭട്ടുമോക്കെ പ്രധാനവേഷങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഒക്കെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

1920-ലെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു കാലഘട്ടത്തിനെ പശ്ചാത്തലമാക്കി വിപ്ലവകാരികളുടെ സാങ്കൽപ്പിക കഥ പറയുന്നതാണ് വരാനിരിക്കുന്നത്. ചിത്രത്തിൽ ജൂനിയർ എൻടി ആർ കോമരു ഭീമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാംചരൻ അല്ലൂരി സീതരാമരാജുവായും എത്തുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top