Entertainment

എസ് എസ് രാജമൗലിയുടെ അടുത്ത പടത്തിൽ ലീഡ് റോളിൽ താരരാജാക്കന്മാർ.

എസ് എസ് രാജമൗലിയുടെ അടുത്ത പടത്തിൽ ലീഡ് റോളിൽ താരരാജാക്കന്മാർ.

എസ് എസ് രാജമൗലി എന്ന പേര് വലിയ സ്വീകാര്യത ലഭിക്കുന്ന ഒരു പേരാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിൻറെ അമരക്കാരൻ എന്ന പേരിൽ മാത്രമല്ല മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള ഒരു സംവിധായകൻ എന്ന പേരിൽ തന്നെ ആളുകൾക്കിടയിൽ വളരെ പ്രശസ്തമായ ഒരു പേരാണ് രാജമൗലി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആർ ആർ ആർ എന്ന ചിത്രം. ജൂനിയർ എൻ ടി ആറും രാം ചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മികച്ച രീതിയിലാണ് തിയേറ്ററുകളിൽ വിജയം വാരുന്നത്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ തന്നെ റെക്കോർഡ് ഭേദിച്ച ഒരു മുന്നേറ്റമാണ് ചിത്രത്തിന് കാണാൻ സാധിക്കുന്നത്.

I

അടുത്ത രാജമൗലിയുടെ പടത്തിൽ റോളിലെത്തുന്നത് സാക്ഷാൽ മമ്മൂട്ടി-മോഹൻലാൽ ആണെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എല്ലാവരും വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.. ഈ ഒരു വാർത്ത കേട്ടപ്പോൾ തന്നെ എല്ലാവരും ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് പറയുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് രാജമൗലിയുടെ ഒരു ചിത്രത്തിൽ എത്തുക എന്നുപറഞ്ഞാൽ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സ്വീകാര്യത ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ തന്നെ ആളുകൾ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. എന്തായിരിക്കും ആ ബ്രഹ്മാണ്ഡ ചിത്രം എന്നറിയാനും എന്നായിരിക്കും ആ ബ്രഹ്മാണ്ഡചിത്രം ആരാധകർക്കിടയിലേക്ക്
എത്തുന്നതെന്ന് അറിയുവാനും. തീർച്ചയായും രാജമൗലിയും താരാരാജാക്കന്മാരും കൂടി ഒന്നിക്കുകയാണെങ്കിൽ അത് ഒരു ചരിത്രം തന്നെ ആയിരിക്കും.

Most Popular

To Top