Entertainment

തലൈവർക്കൊപ്പം നടനവിസ്മയവും കൈകോർക്കുന്നു..! ഇനി കളി മാറും, ജയിലറിൽ രജനിയ്ക്ക് ഒപ്പം മോഹൻലാലും |Rajanikanth and Mohanlal movie Jailor

തലൈവർക്കൊപ്പം നടനവിസ്മയവും കൈകോർക്കുന്നു..! ഇനി കളി മാറും, ജയിലറിൽ രജനിയ്ക്ക് ഒപ്പം മോഹൻലാലും |Rajanikanth and Mohanlal movie Jailor

വലിയൊരു ഇടവേളയ്ക്കു ശേഷം പഴയ പ്രതാപത്തോടെ രജനികാന്ത് സിനിമയിലേക്ക് മടങ്ങിവരാൻ തീരുമാനിച്ച ചിത്രമാണ് ജയിലർ. തലൈവരുടെ ഈ ചിത്രത്തിന് വേണ്ടി വലിയ ആകാംക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുകയും ചെയ്യുന്നത്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലാണ് ജയിലർ എന്ന ചിത്രം ഒരുങ്ങുന്നത്. ചിത്രം പുറത്തേക്ക് വരുന്നതിനു മുൻപ് തന്നെ ആരാധകരുടെ പ്രതീക്ഷ നിറയ്ക്കുന്ന അഭിപ്രായങ്ങളും എത്തുന്നുണ്ടായിരുന്നു. സൺ പിക്ചർസ് ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മലയാളികളെ കൂടി ആവേശത്തിലാഴ്ത്തിയ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

തലൈവർക്കൊപ്പം ബിഗ് സ്ക്രീനിന്റെ പങ്കാളിയാവാൻ മോഹൻലാൽ കൂടി എത്തുന്നു എന്നതാണ് ഈ വാർത്ത. ജയിലർ എന്ന ചിത്രത്തിന്റെ ഭാഗമായി നടന വിസ്മയം മോഹൻലാലും ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിഥിവേഷത്തിൽ ആയിരിക്കും മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. കേവലം മൂന്നുദിവസത്തെ ഷെഡ്യൂൾ മാത്രമാണ് ചിത്രത്തിൽ മോഹൻലാലിന് ഉള്ളത് എന്നാണ് അറിയുന്നത്. കൊലമാവ്, കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് നെൽസൺ ജയിലർ എന്ന ചിത്രവുമായി പ്രേക്ഷകർക്കാരിലേക്ക് എത്തുന്നത്. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ ഈ ചിത്രത്തിന്റെ ഭാഗമായി മോഹൻലാൽ എത്തുന്നതോടെ ചിത്രത്തിന്റെ നിറം തന്നെ മാറിപ്പോകും എന്നതാണ് സത്യം.

ബീസ്റ്റ് എന്ന വിജയിച്ചിത്രം പരാജയം നേരിട്ടതിനെ തുടർന്നാണ് ഇപ്പോൾ ഒരു വിജയ ചിത്രം നെൽസനെ സംബന്ധിച്ച അനിവാര്യതയായി മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടുതന്നെ രജനീകാന്തിനൊപ്പം മോഹൻലാൽ ചിത്രത്തിൽ ഉണ്ടാകുമെന്നത് ഉറപ്പാണ് എന്നാണ് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. അണ്ണാത്തയ്ക്ക് ശേഷം എത്തുന്ന രജനീകാന്തിന്റെ ഒരു മാസ്സ് ചിത്രം കൂടിയാണ് ഇത്. മൂന്ന് ദിവസം മാത്രമുള്ള ഷെഡ്യൂളിൽ എന്ത് മാജിക് ആയിരിക്കും ഈ ചിത്രത്തിൽ മോഹൻലാൽ കാണിക്കുന്നത് എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വരവിനായി ഇപ്പോൾ മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ്.
Story Highlights: Rajanikanth and Mohanlal movie Jailor

തലൈവർക്കൊപ്പം നടനവിസ്മയവും കൈകോർക്കുന്നു..! ഇനി കളി മാറും, ജയിലറിൽ രജനിയ്ക്ക് ഒപ്പം മോഹൻലാലും |Rajanikanth and Mohanlal movie Jailor
To Top