മോഹൻലാലിന്റെയും അഭിനയം കണ്ട് പുളകം കൊണ്ടത് കൊണ്ടോ,ഇവർ വന്ന് അഭിനയിച്ചാൽ തമിഴ് നാട്ടിൽ സിനിമക്ക് ഹൈപ്പ് കൂടുതൽ കിട്ടുമെന്ന് കരുതിയിട്ടോ അല്ല.|Rajanikanth movie jailor acting by Mohanlal

മലയാള സിനിമാതാരങ്ങളിൽ അന്യഭാഷകളിൽ അതിഥി വേഷങ്ങളിലേക്ക് മറ്റും പോകുന്നത് സർവ്വസാധാരണമായ ഒരു കാഴ്ചയാണ്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മലയാള താരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ അതിഥി വേഷമാണ്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് എത്തുന്നത് താരം എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വലിയ സന്തോഷത്തോടെയാണ് ഈ ഒരു വാർത്ത പ്രേക്ഷകർ എല്ലാം ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. മലയാള താരങ്ങൾ അന്യഭാഷകളിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ചില മാറ്റങ്ങളെ കുറിച്ചും മറ്റുമാണ് ഈ ഒരു കുറിപ്പിൽ പറയുന്നത്. ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഈ മലയാളം സൂപ്പർ താരങ്ങളെ തമിഴ്ലേക്കും തെലുങ്ങിലേക്കും അഭിനയിക്കാൻ വിളിക്കുമ്പോ ഇവിടുള്ളോർക്ക് ഭയങ്കര ആഘോഷമാണ്.പക്ഷെ അതിനു പുറകിലെ അവരുടെ സൈക്കോളജിക്കൽ മൂവ്മെന്റ് ആർക്കും മനസ്സിലാകുന്നില്ല, നായകന് പുറമെ ഒരു സൂപ്പർസ്റ്റാർ ഇമേജ് ഉള്ളയാളെ ഡിമാൻഡ് ചെയുന്ന കഥാപാത്രം കഥയിലുണ്ടെങ്കിൽ അതിലേക്ക് തമിഴിലെയോ തെലുങ്കിലെയോ തന്നെ സൂപ്പർതാരങ്ങളെ കാസ്റ്റ് ചെയ്യാനൊക്കില്ല..കാരണം അയാൾക്കുള്ള ശമ്പളം കൂടെ കൊടുക്കാൻ നിന്നാൽ പടത്തിന്റെ ബഡ്ജറ്റ് ഇരട്ടിയാകും.മാത്രമല്ല ഊക്ക് കൊള്ളാനുള്ള കഥാപാത്രം ആണെങ്കിൽ അവിടെ ഉള്ള സൂപ്പർ താരങ്ങൾ അഭിനയിക്കുകയും ഇല്ല.അങ്ങനെ വരുമ്പോഴുള്ള ഓപ്ഷനാണ് മലയാളം കന്നഡ സൂപ്പർ താരങ്ങൾ.!പേരിനൊരു സൂപ്പർ സ്റ്റാർ ഇമേജുമായി ചില്ലറ വല്ലതും കൊടുത്താലും മതി.പോരാത്തതിന് കേരളത്തിൽ ഫ്രീ പ്രൊമോഷനും ആയി!ഇവിടെ കിട്ടുന്നതിനേക്കാൾ അല്പം കാശ് കൂട്ടി കിട്ടുന്നത് കൊണ്ട് നമ്മടെ അണ്ണന്മാർ ഊക്ക് കിട്ടുന്ന കഥാപാത്രം ആണെങ്കിൽ പോലും പോയി അഭിനയിക്കുവേം ചെയ്യും.

രജനി അണ്ണന്റെ ജയ്ലർ സിനിമയിലും ഇത് തന്നെയാണ് പരുപാടി..അല്ലാതെ ശിവരാജ് കുമാറിന്റെയും മോഹൻലാലിന്റെയും അഭിനയം കണ്ട് പുളകം കൊണ്ടത് കൊണ്ടോ,ഇവർ വന്ന് അഭിനയിച്ചാൽ തമിഴ് നാട്ടിൽ സിനിമക്ക് ഹൈപ്പ് കൂടുതൽ കിട്ടുമെന്ന് കരുതിയിട്ടോ അല്ല.മമ്മൂട്ടിക്ക് ആയാലും ശെരി മോഹൻലാലിന് ആയാലും ശെരി കേരളത്തിന് പുറത്ത് ഓഡിയൻസിന്റെ ഇടയിൽ വലിയ ചലനം ഒന്നും ഉണ്ടാക്കാനുള്ള പൊട്ടൻഷ്യലും ഇല്ല..അതുകൊണ്ട് ജയ്ലറിലെ ലാലേട്ടനെ കണ്ട് ആവശ്യമില്ലാത്ത തള്ളും പ്രതീക്ഷകളും ഒന്നും വേണ്ട..ഊക്ക് കിട്ടാൻ നല്ല സാധ്യതയുണ്ട്!