Entertainment

ദൈവത്തിന് തരാൻ പറ്റാത്തത് ഡോക്ടർ തരും. രാഖി സാവന്തിന്റെ പ്രസ്താവന ശ്രെദ്ധ നേടുന്നു. |Rakhi Sawant on Plastic Surgery|

ദൈവത്തിന് തരാൻ പറ്റാത്തത് ഡോക്ടർ തരും. രാഖി സാവന്തിന്റെ പ്രസ്താവന ശ്രെദ്ധ നേടുന്നു. |Rakhi Sawant on Plastic Surgery|

സിനിമയിൽ നിലനിൽക്കുവാൻ വേണ്ടി പല താരങ്ങളും പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകാറുണ്ട്. ഇതിനുവേണ്ടി വലിയ തുകകൾ ആണ് പല താരങ്ങളും ചെലവാക്കുകയും ചെയ്യുന്നത്. അത്തരം ഒരു സാഹചര്യമാണ് ആദ്യകാലങ്ങളിൽ കണ്ടിരുന്നത് ബോളിവുഡിൽ മാത്രമായിരുന്നു. ബോളിവുഡ് താരങ്ങളായിരുന്നു സൗന്ദര്യത്തിന് വേണ്ടിയും പ്ലാസ്റ്റിക് സർജറിക്ക് വേണ്ടിയുമൊക്കെ വലിയ തുകകൾ ചിലവാക്കുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മലയാളി താരങ്ങൾ പോലും ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് കൂടുതൽ കടന്നിരിക്കുകയാണ്. പക്ഷെ പ്ലാസ്റ്റിക്ക് സർജറി നടത്തുമ്പോള് അത് വളരെ പെർഫെക്റ്റ് ആയിരിക്കണം എന്ന ഒരു കാര്യം കൂടി ഉണ്ട്.

ഇല്ല എന്നുണ്ടെങ്കിൽ സൗന്ദര്യം വർദ്ധിക്കുന്നതിന് പകരമുള്ള സൗന്ദര്യം കൂടി നഷ്ടപ്പെടുകയായിരിക്കും ചെയ്യുന്നത്. അത്തരത്തിലുള്ള ചില താരങ്ങളുടെ അനുഭവങ്ങളും പലരും കേട്ടിട്ടുള്ളതാണ്. ബോളിവുഡിലെ ചില പ്രമുഖ നടന്മാരും പ്ലാസ്റ്റിക് സർജറി നടത്താറുണ്ട് അതിനെക്കുറിച്ച് പലരും തുറന്നുപറയുകയും ചെയ്യാറുണ്ട്. അത്തരം കുറിപ്പുകളും വൈറൽ ആയിട്ടുണ്ട്. ഇന്നത്തെ കാലത്തും തങ്ങൾ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്ന് പറയാൻ മടിക്കുന്ന താരങ്ങളുമുണ്ട്. പലപ്പോഴും സൈബർ ആക്രമണങ്ങളെയും മറ്റും ഭയന്നാണ് പലരും അങ്ങനെ പറയാതിരിക്കുന്നത്. എന്നാൽ താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്ന് ധൈര്യത്തോടെ തുറന്നു പറഞ്ഞിട്ടുണ്ട് ഒരു താരമാണ് രാഖി സാവന്ത്.

അന്നും ഇന്നും തന്റെ മനസ്സിലുള്ള കാര്യം ലോകത്തോടു മുഴുവൻ വിളിച്ചുപറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തും വളരെയധികം നാടകീയമായി ആണ് രാഖിയുടെ ജീവിതം. ഒരിക്കൽ കോഫി വിത്ത് കരൺ പരിപാടിയിൽ എത്തിയപ്പോൾ നടി നടത്തിയ വെളിപ്പെടുത്തലുകൾ ഒക്കെ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുള്ളത് തന്നെയായിരുന്നു. കോഫി വിത്ത് കരണിന്റെ രണ്ടാമത്തെ സീസണിൽ എത്തിയപ്പോഴായിരുന്നു പ്ലാസ്റ്റിക് സർജറിയെ കുറിച്ച് തുറന്നു പറച്ചിൽ നടത്തിയത്. ദൈവത്തിന് തരാൻ പറ്റാത്തത് ഡോക്ടർ തരും എന്നാണ് താരം പറഞ്ഞത്. നേരത്തെ തന്നെ അതൊക്കെ മാറ്റിയിട്ടുണ്ട്. പാട്ട് പാടാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴും സനുഷ പാടുന്നു അമീർഖാൻ പാടുന്നു പിന്നെ എന്തുകൊണ്ട് എനിക്ക് രാഖി സാവന്തിനെ പാടികൂടാ എന്നായിരുന്നു രാഖിയുടെ മറുപടി.

ഹിന്ദിയിൽ ആയിരുന്നു രാഖി സംസാരിച്ചിരുന്നത്. അതിന്റെ കാരണവും രാഖി തന്നെ തുറന്നു പറഞ്ഞിരുന്നു. തന്റെ ഇംഗ്ലീഷ് തനിക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ എന്നും, മറ്റാർക്കും അത് മനസ്സിലാക്കാൻ സാധിക്കില്ല എന്നുമായിരുന്നു രാഖി പറഞ്ഞിരുന്നത്. ജനങ്ങൾക്കോ നിങ്ങൾക്കോ അത് മനസ്സിലാക്കി എടുക്കാൻ കഴിയില്ലെന്നും രസകരമായ രീതിയിൽ രാഖി പറഞ്ഞിരുന്നു.
Story Highlights:Rakhi Sawant on Plastic Surgery

To Top