Entertainment

ആ പെണ്ണ് ശരിയല്ലന്ന് തോന്നി അതോടെ മറ്റൊരു മാർഗം സ്വീകരിക്കേണ്ടി വന്നു. കത്രീനയെ വിരുന്നിന് ക്ഷണിച്ചു രൺബീർ,വിരുന്നിൽ നിന്ന് ഇറങ്ങി പോയി അമ്മ.

ആ പെണ്ണ് ശരിയല്ലന്ന് തോന്നി അതോടെ മറ്റൊരു മാർഗം സ്വീകരിക്കേണ്ടി വന്നു. കത്രീനയെ വിരുന്നിന് ക്ഷണിച്ചു രൺബീർ,വിരുന്നിൽ നിന്ന് ഇറങ്ങി പോയി അമ്മ.

സിനിമ താരങ്ങളുടെ ജീവിതം എന്നും സംസാരവിഷയം ആകാറുണ്ട്.ആരാധകർക്ക് പൊതുവേ സിനിമാതാരങ്ങളുടെ ജീവിതം വലിയ ഇഷ്ടമാണ് അറിയുവാനും ചർച്ച ചെയ്യാനും. പ്രത്യേകിച്ച് രണ്ട് താരങ്ങൾ തമ്മിൽ സൗഹൃദത്തിന് അപ്പുറത്ത് എന്തെങ്കിലുമൊരു ബന്ധമുണ്ടെന്ന തരത്തിൽ ഗോസിപ്പുകൾ വരികയാണെങ്കിൽ ആ താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് വിവാഹിതരായി കാണുവാൻ ആരാധകർ ഒരുപാട് ആഗ്രഹിച്ച ഒരു താരജോഡി ആയിരുന്നു രൺവീർ കപൂറും കത്രീന കൈഫും.

ഇരുവരും ഒരുമിച്ചു സിനിമകളിൽ അഭിനയിക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നു എന്ന തരത്തിൽ വലിയ വാർത്തകൾ വരുന്നുണ്ടായിരുന്നു. പ്രണയബന്ധം വിവാഹത്തിൽ വക്കോളമെത്തിയ ശേഷമാണ് ഇരുവരും ബ്രേക്കപ്പ് എത്തുന്നത്. ജീവിതത്തിൽ രണ്ടാളും പിന്നീട് പ്രണയം കണ്ടെത്തുകയും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഇരുവരും പ്രണയിച്ചിരുന്ന കാലത്ത് അത് മാധ്യമങ്ങൾക്കും ആഘോഷിക്കാനുള്ള ഒരു കാരണം തന്നെയായിരുന്നു. രൺബീറും കത്രീനയും തമ്മിൽ ഉള്ള പ്രണയത്തിന് രൺവീറിന്റെ അമ്മ നീതു ആയിരുന്നു തടസം എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പലപ്പോഴും പുറത്തുവന്നിട്ടുള്ളത്. ഈ റിപോർട്ടുകൾ ഗോസിപ്പു കോളങ്ങളിൽ നിറയുന്നതിന് ഇടയിലായിരുന്നു എല്ലാവർഷവും നടക്കുന്ന കപൂർ ഫാമിലിയിലെ ക്രിസ്മസ് ലഞ്ചിൽ നിന്ന് നീതു അപ്രത്യക്ഷമാകുന്നത്.

ലോകത്ത് എവിടെയാണെങ്കിലും ക്രിസ്മസിന് ലഞ്ച് കഴിക്കുവാൻ വേണ്ടി എല്ലാവരും ഒരുമിച്ച് എത്തുന്നത് കപൂർ കുടുംബത്തിന്റെ ശീലങ്ങളിൽ ഒന്നായിരുന്നു. പക്ഷേ അമ്മയായ നീതു കപൂർ എത്തിയിരുന്നില്ല. മകന്റെ കാമുകിയായ കത്രീനയുടെ മുഖം കാണാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് നീതു വീട് വിട്ട് നിൽക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നത്. ക്രിസ്മസിന് ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ച കത്രീന രൺവീറിന്റെ കുടുംബത്തോടൊപ്പം ആ ദിവസം ചെലവിടാൻ വേണ്ടി യാത്ര പോലും മാറ്റിവെച്ചിരുന്നു എന്നും കത്രീനയെ കാണാൻ താല്പര്യം ഇല്ലാത്തതിനാൽ നീതു വീട് വിട്ടുനിൽക്കുകയായിരുന്നു എന്നുമൊക്കെയാണ് പുറത്തുവന്ന അഭ്യൂഹങ്ങൾ. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് വിട്ടുനിന്നത് എന്ന് വ്യക്തമാക്കി നീതു.

അതിന് കാരണം തന്റെ കൊച്ചുമകൾ ആണ്. അവൾക്ക് സാന്തയെ കാണണമെന്ന് പറഞ്ഞു. അതാണ് എന്നാണ് വിശദീകരണം നൽകിയത്. കൊച്ചു മകളുടെ ആഗ്രഹത്തിന് വേണ്ടി താൻ ഹോട്ടലിലേക്ക് പോവുകയായിരുന്നു. തിരികെ വന്നപ്പോഴേക്കും ലഞ്ച് കഴിഞ്ഞിരുന്നു എന്നുമാണ് നീതു മറുപടി പറഞ്ഞത്. അതോടൊപ്പം തന്നെ രൺബീറിനെ പറ്റിയുള്ള ഗോസിപ്പുകൾ പല താരങ്ങൾക്കിടയിൽ പ്രചരിക്കുംമ്പോഴും നീതു മറുപടി പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ അങ്ങനെയൊന്ന് സംഭവിച്ചപ്പോൾ ആ പെണ്ണ് അവന് ശരിയാവില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ എതിർത്തു. അതോടെ എനിക്ക് മറ്റൊരു മാർഗ്ഗം സ്വീകരിക്കേണ്ടിവന്നു. പെട്ടെന്ന് കൂടുതലടുക്കാൻ പറഞ്ഞു, അത് വർക്ക് ഔട്ട് ആയി എന്നാണ് നീതു പറഞ്ഞത്.

Story highlights : Ranbir invites Katrina to the party and his mother leaves the party.

Most Popular

To Top