എനിക്ക് ഭയങ്കര ഇഷ്ടമാണ് വിജയ് സാറിനെ, അദ്ദേഹം എന്റെ ക്രഷ് ആയിരുന്നു, രശ്മിക |Rashmika talkes about Vijay was her Crush

എനിക്ക് ഭയങ്കര ഇഷ്ടമാണ് വിജയ് സാറിനെ, അദ്ദേഹം എന്റെ ക്രഷ് ആയിരുന്നു, രശ്മിക |Rashmika talkes about Vijay was her Crush

ഇളയദളപതി വിജയ്യാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത്. വിജയിക്കൊപ്പം ആദ്യമായി സ്ക്രീൻ പങ്കെടുക്കുന്ന ഒരു സന്തോഷമാണ് നടി രശ്മികയെ തേടിയെത്തിരിക്കുന്നത്. വംശി പൈടപള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വാരിസ് ആണ് രശ്മികയും വിജയും ഒരുമിക്കുന്നത്. ചിത്രം 12 നാണ് തിയേറ്ററുകളിലെത്തുക. വാരിസിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ രശ്മികയും ഉണ്ടായിരുന്നു. ഈ ചടങ്ങിൽ വച്ച് രശ്മിക വിജയിയെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എവിടെ ചെന്നാലും ഇഷ്ടപ്പെട്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ് സാറാണ് എന്നാണ് താൻ പറയുന്നത് എന്നാണ് രശ്മിക പറയുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് വിജയ് സാറിനെ. ഈ സിനിമ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.

എന്നാൽ എനിക്ക് വിജയ് സാറിനെ കാണണം. അത്രയുമേ ഞാൻ കരുതിയിരുന്നുള്ളൂ എന്ന് രശ്മിക പറയുന്നുണ്ട്. തെലുങ്കിലും ചിത്രമെത്തുന്നുണ്ട്. മലയാളത്തിൽ പിൻഗാമി, അവകാശി എന്നൊക്കെയാണ് അർത്ഥം. ചിത്രത്തിൽ ആപ്പ് ഡിസൈനർ ആയിട്ടാണ് ഇളയദളപതി വിജയ് എത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വിജയുടെ അഭിനയ ജീവിതമാരംഭിച്ചതിനു ശേഷമുള്ള 66മത്തെ ചിത്രമാണ് ഇത്. വലിയ പ്രതീക്ഷയോടെയാണ് വിജയ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വിജയുടെ സ്ഥിരം ചിത്രങ്ങളിൽ നിന്നും ഒരു വ്യത്യാസം ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴും വിജയുടെ പ്രസംഗം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ പൊങ്കൽ ദിനത്തിൽ ദളപതിയുടെ വാരിസ് ആയിരിക്കും ഹിറ്റ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. രശ്മികയുടെ ഈ തുറന്നു പറച്ചിലും വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. മലയാള സിനിമയിൽ അടക്കം നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് രശ്മിക മന്ദന.
Story Highlights: Rashmika talkes about Vijay was her Crush