ക്യൂട്ട് ലുക്കിൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു രസ്ന പവിത്രൻ. ആ കാര്യത്തിന്റെ സൂചന ആണോ ഫോട്ടോഷൂട്ട്‌ എന്ന് പ്രേക്ഷകർ |Rasna Pavithran new Photoshoot

ക്യൂട്ട് ലുക്കിൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു രസ്ന പവിത്രൻ. ആ കാര്യത്തിന്റെ സൂചന ആണോ ഫോട്ടോഷൂട്ട്‌ എന്ന് പ്രേക്ഷകർ |Rasna Pavithran new Photoshoot

മോഡലിംഗ് രംഗത്തും സിനിമ രംഗത്തും ഒക്കെ തന്റേതായ കഴിവ് തെളിയിക്കാൻ സാധിച്ച താരമാണ് രസന പവിത്രൻ. പൃഥ്വിരാജ് നായകനായി എത്തിയ ഊഴം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ ആയിരുന്നു ഊഴം എന്ന ചിത്രത്തിൽ എത്തിയിരുന്നത്. താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വളരെ മികച്ച പ്രകടനം തന്നെ ഈ ചിത്രത്തിൽ കാഴ്ചവയ്ക്കാൻ സാധിക്കുകയും ചെയ്തു. ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും ഒരു സഹോദരി വേഷത്തിൽ തന്നെയായിരുന്നു താരം എത്തിയിരുന്നത്.ഈ ചിത്രത്തിലും വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചിരുന്നതും. താരം വിവാഹിതയായതിനു ശേഷം മോഡലിങ്ങിൽ ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രകരിച്ചത്.

സിനിമയിൽ അടക്കം സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയും മറ്റുമാണ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഗൗണിൽ ആണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രം ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം വൈറലായതോടെ വീണ്ടും സിനിമയിലേക്ക് താരം മടങ്ങി വരുന്നില്ലേ എന്നാണ് പ്രേക്ഷകർ തിരക്കുന്നത്. ഊഴം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ എന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ് രസ്‌ന പവിത്രൻ.

വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിലും മോഡലിങ്ങിലൂടെയും ഇൻസ്റ്റഗ്രാമ് റീലുകളിലൂടെയും ഒക്കെ പ്രേക്ഷകർക്കും സുപരിചിതയാണ് രസ്ന പവിത്രൻ. താരത്തിന്റെ ഓരോ ചിത്രങ്ങളും വലിയ സ്വീകാര്യതയോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വീണ്ടും സിനിമയിൽ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണോ അതിന്റെ മുന്നോടിയായി ആണോ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ താരത്തോടെ ചോദിക്കുന്നത്.Story Highlights: Rasna Pavithran new Photoshoot