സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവനും. ഒരു വിരൽത്തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏതു വിഷയങ്ങളും വാർത്തകളും ആയും അല്ലാതെയും എല്ലാം നമ്മുടെ മുന്നിലേക്ക് സോഷ്യൽ മീഡിയ എത്തുന്നുണ്ട്.

സെലിബ്രേറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽകുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതു ഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ അല്ലെങ്കിൽ പ്രേക്ഷകർ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ടെന്ന്. വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നു പോകും.

അതിന് വേറൊരു തലം ഉണ്ടാകും. ദ്വയാർത്ഥങ്ങളൊക്കെ ഉണ്ടാകും. അതുമല്ലെങ്കിൽ പച്ചയ്ക്ക് തന്നെ ചില അശ്ലീലം പറയുകയും ചെയ്യാം. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഉണ്ടായിരുന്നുള്ളൂ. അതും ഒരു വിരോധാഭാസമാണ്. ഇത്തരത്തിലുള്ള കമൻറുകൾ ചെന്ന് ചോദിച്ചു വാങ്ങുന്നതാണ് എന്ന ആക്ഷേപവുമുണ്ട്. പോസ്റ്റുകൾക്ക് വേണ്ടിയും വാർത്തകളിൽ ഇടം നേടാൻ വേണ്ടിയും എല്ലാം ഇത്തരത്തിൽ പ്രമോഷൻ തന്ത്രങ്ങൾ ഇപ്പോൾ സുലഭമാണ്. കഴിഞ്ഞ ദിവസം നടി കൃഷ്ണപ്രഭ പങ്കുവച്ച ഡാൻസ് വീഡിയോ വൈറൽ ആയിരുന്നു.
ആ പോസ്റ്റിൽ കമൻറ് കൃഷ്ണ പ്രഭ നൽകിയ മറുപടിയും ആയിരുന്നു കൂടുതലായും വൈറലായി മാറിയിരുന്നത്. മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണപ്രഭ. അഭിനേത്രിക്കൊപ്പം ക്ലാസിക്കൽ ആൻഡ് പ്രൊഫഷണൽ ഡാൻസർ കൂടിയാണ് കൃഷ്ണപ്രഭ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി ചിത്രത്തിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്.താരം പങ്കുവെച്ച് പുത്തൻ വീഡിയോ ആണ് വൈറലാകുന്നത്. ഭീഷ്മപർവത്തിലെ രതിപുഷ്പം എന്ന നൃത്തം കൊണ്ടാണ് ഈ വിഡിയോ ശ്രെദ്ധ നേടുന്നത്.