ജഗതി ചേട്ടന്റെ ആ കഥാപാത്രത്തിനു കൈയ്യടി ഉറപ്പാണ്. വിക്രത്തിനെ കുറിച്ച് രമേശ് പിഷാരടി.

ജഗതി ചേട്ടന്റെ ആ കഥാപാത്രത്തിനു കൈയ്യടി ഉറപ്പാണ്. വിക്രത്തിനെ കുറിച്ച് രമേശ് പിഷാരടി.

കേരളത്തിലെ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വരവാണ് ബുദ്ധിരാക്ഷസന്റെ അഞ്ചാമത്തെ വരവ്. സേതുരമയ്യർ സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതിശ്രീകുമാറിന്റെ സാന്നിധ്യമാണ് ആരാധകരെ കൂടുതലായി ആവേശത്തിലാഴ്ത്തി കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായകനും അണിയറ പ്രവർത്തകരും ഒക്കെ പലതരത്തിലുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്.. അതെല്ലാം ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഞായറാഴ്ചയാണ് അത്‌.

അങ്ങനെ റിലീസിലും വലിയൊരു വ്യത്യസ്തത പുലർത്തുന്നുണ്ട് ഈ ചിത്രം. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാറിനെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ്. ജഗതിയുടെ ഓഫീസർ വിക്രം എന്ന കഥാപാത്രത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളുടെ കൂടെ ചേർക്കാവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഇല്ലാതെ ചിത്രം പൂർത്തീകരിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. മമ്മൂട്ടിക്കായിരുന്നു നിർബന്ധം അദ്ദേഹം സിനിമയിൽ ഉണ്ടാവണമെന്നത്. സിബിഐ സിരീസിലൂടെ ജഗതിയുടെ പെർഫോമൻസ് തീയേറ്ററിൽ വലിയ കൈയ്യടി ലഭിക്കുന്ന സീൻ ആയിരിക്കുമെന്ന് രമേശ്‌ പിഷാരടി പറയുന്നുണ്ട്.

ചിത്രത്തിൽ രമേശ് പിഷാരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ചേട്ടനും ചിത്രത്തിലുണ്ട്,ജഗതിച്ചേട്ടൻ എത്തിയ സീൻ ഒരു കയ്യടി സീൻ ആയിരിക്കും ഉറപ്പായിട്ടും. സിനിമഡാഡിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജഗതിശ്രീകുമാറിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നത്.

ജഗതിയുടെ വമ്പൻ തിരിച്ചുവരവ് തന്നെയായിരിക്കും ജഗതി ശ്രീകുമാർ ഈ ചിത്രത്തിലൂടെ നടത്താൻ പോകുന്നത് എന്ന് പിഷാരടി പറയുന്നുണ്ട്. പ്രായഭേദമന്യേ എല്ലാ സിനിമപ്രേമികളും ഒരുപോലെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ.

Leave a Comment

Your email address will not be published.

Scroll to Top