‘ഒന്ന് വെച്ചിട്ട് പോ..’; അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ദേഷ്യപ്പെട്ട അനുഭവത്തെ കുറിച്ച് പങ്കുവെച്ച് രമ്യ നമ്പീശൻ.|Remya Nambeesan shares her angry experience with Mammootty who called her to congratulate her.|

മൊബൈൽ ഫോണുകൾ സജീവമാകുന്നതിന് മുൻപ് പല താരങ്ങൾക്കും പലതരത്തിലുമുള്ള പറ്റിക്കല്ലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ അത് ലാൻഡ് ഫോണിലൂടെ ആയിരുന്നു സംഭവിച്ചിരുന്നത്. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആളുകളെ പറ്റിക്കുന്നത്. സൂപ്പർ താരങ്ങളുടെ പേരിൽ വ്യാജ കോളുകൾ ലഭിക്കുന്നവർ നിരവധിയാണ്.അങ്ങനെ ഒരു കാര്യം നിലവിലുള്ളത് കൊണ്ട് പലരും യഥാർത്ഥത്തിൽ ആരെങ്കിലും വിളിച്ചാൽ പോലും മറുപടി നൽകാതിരിക്കുകയാണ് ചെയ്യുക. അബദ്ധം സംഭവിച്ചിട്ടുള്ളവർ നിരവധിയാണ്.

അത്തരത്തിലൊരു അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ ഒരുക്കിയ വിജയികളുടെ സംസ്ഥാന സമ്മേളന പരിപാടിയിൽ എത്തിയപ്പോൾ നടി രമ്യ നമ്പീശൻ പങ്കുവെച്ചത്. തനിക്കും അത്തരത്തിലുള്ള ഒരു അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്നാണ് ഫ്ലവേഴ്സ് ചാനലിൽ വിജയികളുടെ സംസ്ഥാന സമ്മേളന പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. രമ്യ ആണ്ട ഓന്റെ എന്ന ഗാനം പാടിയ ഹിറ്റ് ആയി നിൽക്കുന്ന സമയമായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ഒരു കാര്യം സംഭവിച്ചത്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് നിരവധി പേരായിരുന്നു അഭിനന്ദനങ്ങളുമായി എത്തിയത്.

ആ സമയത്ത് രമ്യ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. വളരെ ആശങ്ക മാറ്റി കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്താണ് ഫോൺ വരുന്നത്. ഞാൻ മമ്മൂട്ടിയാണ് എന്നു പറഞ്ഞ് ഒരു ഫോൺ വരുന്നത്. ആ സമയത്ത് എനിക്ക് ഒരുപാട് വ്യാജ കോളുകൾ ലഭിച്ചിട്ടുള്ള ഒരു സമയം കൂടിയാണ്. അതോടൊപ്പം ഡ്രൈവിങ്ങിൽ സംശയത്തിൽ നിന്നതിനാൽ ആണ് രമ്യ നമ്പീശൻ പ്രതികരിച്ചത്.. ഒന്ന് വെച്ചിട്ട് പോടോ എന്നാണ് അല്പസമയത്തിനുശേഷം. ജോർജ് വിളിച്ചിട്ട് പറഞ്ഞു മോളെ ഇത് ശരിക്കും മമ്മൂട്ടി ആണ് വിളിച്ചത് എന്ന് പറഞ്ഞു. അപ്പോൾ ഉണ്ടായ അവസ്ഥ എനിക്ക് വിവരിക്കാൻ പറ്റില്ല എന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞതായും ഒക്കെ പറയുന്നുണ്ട്.

അതേസമയം അണ്ടലോണ്ടെ എന്ന ഗാനം വേദിയിൽ ആലപ്പിക്കുവാനും മറന്നിരുന്നില്ല. നടിയും ഗായികയും സിനിമാ ലോകത്തെ മികച്ച വേഷങ്ങൾ തന്നെയാണ് താരം ചെയ്തിട്ടുള്ളത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ രമ്യയുടെ ഈ ഒരു പരാമർശം ആണ് ശ്രേദ്ധ നേടുന്നത്.
story highlights:Remya Nambeesan shares her angry experience with Mammootty who called her to congratulate her
