ഞാൻ ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല, പോയാൽ തന്നെ ആരുമെന്നേ കഴുവേറ്റണ്ട കാര്യമില്ല.

ഞാൻ ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല, പോയാൽ തന്നെ ആരുമെന്നേ കഴുവേറ്റണ്ട കാര്യമില്ല.

നടൻ ദിലീപിനോപ്പം വേദി പങ്കിടൽ വേണ്ടിവന്ന സംഭവത്തെ പറ്റി നിലപാട് അറിയിക്കുക ആണ് ഇപ്പോൾ സംവിധായകനായ രഞ്ജിത്ത്. താൻ ദിലീപിനെ വീട്ടിൽ പോയി കണ്ടതല്ലന്നും ഇനി അങ്ങനെയാണെങ്കിൽ തന്നെ കഴുവേറ്റണ്ട കാര്യമില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് വേദി പങ്കിടാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. തനിക്കും മധുപാലിനുമുള്ള സ്വീകരണമാണ് നടന്നതെന്നും, ഫിയോക്ക് പ്രതിനിധികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു താൻ അവിടേക്ക് പരിപാടിക്ക് പോയിരുന്നതെന്നോക്കെ തുറന്നു പറഞ്ഞു. ചലച്ചിത്ര പ്രവർത്തകരുമായി തനിക്ക് ഉള്ള ബന്ധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായപ്പോൾ ആയിരുന്നു കാര്യങ്ങൾ തുറന്നു പറഞ്ഞത്. വാക്കുകൾ ഇങ്ങനെയാണ്..

ഞാൻ ദിലീപിൻറെ വീട്ടിലേക്ക് പോയതല്ല, ഞാനും ദിലീപും കൂടി ഏതെങ്കിലും റസ്റ്റോറൻറ് കാപ്പി കുടിക്കാൻ പോയത് അല്ല. ഇനി അങ്ങനെ ആണെങ്കിൽ തന്നെ എന്നെ കഴിവുവേറ്റണ്ട കാര്യമുണ്ടോ.? അയാളെ എനിക്ക് വർഷങ്ങളായി അറിയാം. തീയേറ്റർ ഉടമകളുമായി ബന്ധള്ള ഒരാളാണ് ഞാൻ. ആ പരിപാടിയിലേക്ക് സെക്രട്ടറിയായ സുമേഷ് ആണ് വിളിച്ചത്. എന്നെയും മധുപാലിനിയും അവർക്ക് ആദരിക്കണം എന്ന് പറഞ്ഞു. അത് നിഷേധിക്കുന്ന ഒരു കാര്യവുമില്ല. അങ്ങനെ ഭയന്ന് ഓടാൻ പറ്റുമോ.? അതിൻറെ ചെയർമാൻ ദിലീപാണ്.

നിങ്ങൾ പറയുന്നത് കേട്ടാൽ ഞാനും ദിലീപും നാളെ ഒരു ഫ്ലൈറ്റിൽ കയറി വന്നാൽ ഞാൻ ഇറങ്ങി ഓടേണ്ടി വരുമല്ലോ. സിനിമയിലെ സഹപ്രവർത്തകരുമായി ഇനിയും എനിക്ക് സഹകരിച്ച് പോകേണ്ട ആവശ്യം ഉണ്ട്. അവരെ കാണേണ്ടതുണ്ട് അപ്പോൾ അവരെ കാണേണ്ട സംസാരിക്കുകയുമൊക്കെ വരും. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ എനിക്ക് നൽകിയിട്ടുമുണ്ട്. അത്രയും മാത്രമേ ഇപ്പോൾ മനസ്സിലാക്കിയാൽ മതി എന്നാണ് പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top