Entertainment

ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം..! ഉമ തോമസിനെ വിമർശിച്ചുകൊണ്ടുള്ള രശ്മി ആർ നായരുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം..! ഉമ തോമസിനെ വിമർശിച്ചുകൊണ്ടുള്ള രശ്മി ആർ നായരുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

രാഷ്ട്രീയ രംഗത്ത് വലിയൊരു വേദന സൃഷ്ടിച്ച മരണമായിരുന്നു പിടി തോമസിന്റെ. പിടി തോമസിന്റെ മരണത്തിന് ശേഷം ഭാര്യ ഉമ തോമസ് രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ്. പിടിയുടെ വിടവു നികത്തി അവിടെ സജീവസാന്നിധ്യമായി മാറുവാൻ ആണ് ഉമയുടെ തീരുമാനം. ഇപ്പോൾ ശ്രദ്ധനേടുന്നത് രശ്മി ആർ നായർ ഉമ തോമസിന് ആക്ഷേപിച്ചുകൊണ്ട് ഇട്ടിരിക്കുന്ന ഒരു കമന്റ് ആണ്. ഉമ തോമസിന്റെ നിരവധി ചിത്രങ്ങളുണ്ട്. അതോടൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഒരു പാട്ടിന്റെ രണ്ട് വരികളാണ്. ” പിന്നിൽ വന്നു കണ്ണു പൊത്താം, കണ്ടുവെന്നു കള്ളം ചൊല്ലാം, കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം. ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം.

” എന്നാണ് രശ്മി നായർ ഈ ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. കൂടുതലാളുകളും രശ്മി നായരുടെ ഈയൊരു പോസ്റ്റിനെ വിമർശിക്കുകയാണ് ചെയ്തത്. വളരെ കഷ്ടപ്പെട്ട് വളരെയധികം പ്രയാസങ്ങൾ സഹിച്ച് ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച പിടിയുടെ കുടുംബം. അവർ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. അവരെ അടുത്തറിയുന്നവർ മോശം കമന്റുകൾ ചെയ്യില്ല. എല്ലാം നഷ്ടപ്പെട്ട ആളുകൾ ആണ്. ഇത്രയെങ്കിലും എനിക്ക് എഴുതിയേ പറ്റൂ മ് എനിക്കൊരു 14 വർഷമായി ഇവരെയും കുടുംബത്തെയും അറിയാം. ഉമ തോമസ് എന്റെ സഹപ്രവർത്തകയായിരുന്നു. കുറച്ചെങ്കിലും മനസ്സാക്ഷി കാണിക്കു, അവർ സമൂഹത്തിന് എന്തെങ്കിലും മോശമായി ചെയ്തിട്ടുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. ഇതിന് മറുപടിയുമായി രശ്മി ആർ നായർ എത്തുകയും ചെയ്തു.

സഖാവ് സൈമൺ ബ്രിട്ടോയെ അറിയുമോ അദ്ദേഹത്തിന്റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാൻ ആളെ അയച്ച് ഒരു ക്രിമിനലിനെ അറിയുമോ എന്നായിരുന്നു ഇതിന് മറുപടി ആയി രശ്മി ചോദിച്ചുത്. ഈ മറുപടി കമന്റ് ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതോടൊപ്പം രശ്മിയെ വിമർശിച്ചുകൊണ്ട് മറ്റൊരാളും രംഗത്തുവന്നിട്ടുണ്ട്. ഒരിക്കൽ നിങ്ങൾ ഇതുപോലെ വിമർശിച്ച് കെ കെ രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ കേൾക്കാം. നിങ്ങൾക്ക് ഇതുപോലെ നാണംകെട്ട സൈബർ കമ്മിയായി ജീവിക്കാൻ ആണ് കഴിയുന്നത് എന്നതാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രശ്മി മറുപടി നൽകിയില്ല. ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് തന്നെ ശ്രെദ്ധ നേടുകയായിരുന്നു ചെയ്തു.

Most Popular

To Top