Entertainment

ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട്.|Reshmi Nair reveals about her old days|

ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട്.|Reshmi Nair reveals about her old days|

കേരളകരയിലുള്ള ഏവർക്കും പരിചിതമായ പേരാണ് രശ്മി നായർ എന്ന പേര്. ഈ ഒരു പേര് ഏറ്റവും കൂടുതൽ ആളുകൾ കേട്ടിട്ടുണ്ടാവുന്നത് ഒരുപക്ഷേ ചുംബന സമരത്തിന്റെ സമയത്തായിരിക്കും. ചുംബന സമരത്തിലൂടെയും പല വിമർശന പരാമർശങ്ങളിലൂടെയുമെല്ലാം മലയാളികളുടെ മനസ്സിൽ ഉറച്ചുപോയ പേരാണ് രശ്മി നായരുടെ.

പലപ്പോഴും പല പരാമർശങ്ങളിലും രശ്മി നായർ ഇടംനേടിയിട്ടുണ്ട്. തന്റെ നിലപാടുകൾ എല്ലാം സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. താരം പങ്കുവയ്ക്കുന്ന പല തരത്തിലുമുള്ള കുറിപ്പുകൾക്കും വിമർശനങ്ങളാണ് ഏൽക്കാറുള്ളത്.

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ ഒരിക്കലും മടി കാണിക്കാറില്ല രശ്മി നായർ. ഇപ്പോൾ ശ്രദ്ധനേടുന്നത് രശ്മി പങ്കുവെച്ച് പുതിയൊരു കുറിപ്പാണ്. കഴിഞ്ഞുപോയ കാലഘട്ടത്തെക്കുറിച്ച് ആണ് രശ്മി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാക്കുകൾ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. രശ്മി പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം . ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതൽ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസിലാക്കിയ മാസങ്ങൾ ആയിരുന്നു അത് .ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിൽ ഉളള പലരുടെയും വീട്ടു പടിക്കൽ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട് .

ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാർ മാർച്ചു മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട് . ഇൻകം ടാക്സ് മുതൽ മാപ്രാകളുടെ പ്രിയപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാൻ ഡയറക്റ്റർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട് .

പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കിൽ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയിൽ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള തോന്നൽ .ആ തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ നമ്മൾ വീണ്ടും കാണും

പലപ്പോഴും താരത്തിന്റെ രാഷ്ട്രീയ നിലപാടുകളും ശ്രദ്ധ നേടാറുണ്ട്. ചില വിമർശനാത്മകമായ പോസ്റ്റുകളിലൂടെ ആണ് തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചും താരം പങ്ക്വെക്കാറുള്ളത്. ഇതെല്ലാം തന്നെ വാർത്തയായി മാറുകയും ചെയ്യും.
Story Highlights:Reshmi Nair reveals about her old days

ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട്.|Reshmi Nair reveals about her old days|

Most Popular

To Top