എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക, പൊട്ടിത്തെറിച്ചു രശ്മി നായർ.!!

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യം ആളുകൾക്കിടയിൽ തരംഗമായിരുന്നു ലക്ഷ്മി നായർ. സൈബർ ഇടങ്ങളിൽ എല്ലാം സജീവമായ താരം പലപ്പോഴും വിമർശനങ്ങളുടെ കുത്തൊഴുക്കിൽ പെട്ടിട്ടുണ്ട്.

എങ്കിലും രാഷ്ട്രീയ സാമൂഹിക കാര്യങ്ങളെല്ലാം അഭിപ്രായം താരം പറയും എന്നതാണ്. ശക്തവും വ്യക്തവുമായ രീതിയിൽ തുറന്നുപറയുകയും ചെയ്യാറുണ്ട് രശ്മി നായർ.എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരിലേക്ക് താരം എത്തിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലൂടെയും ഒക്കെ താരം ഇടവേള എടുക്കാറുമുണ്ട്. കൊച്ചിയിൽ നടന്ന ചുംബന സമരത്തിനും ചുക്കാൻ പിടിച്ചതും താരം തന്നെ ആയിരുന്നു.

പലപ്പോഴും താരത്തിന്റെ ഓരോ പോസ്റ്റുകളും അഭിപ്രായങ്ങളും ഒക്കെ വലിയ വിമർശനങ്ങളുടെ കുഴിയിൽ അകപ്പെട്ടിട്ട് ഉണ്ടായെങ്കിലും തൻറെ അഭിപ്രായം വ്യക്തമായ രീതിയിൽ പറയുവാൻ മടി കാണിക്കാറില്ല. രശ്മി കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ഒരു മോഡൽ കൂടിയാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായി മാറിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്…

മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ .

അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് .

Leave a Comment

Your email address will not be published.

Scroll to Top