വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ആയിരുന്നു ബീസ്റ്റ് വിജയ് ആരാധകർക്കിടയിൽ വലിയൊരു തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്.

ഇപ്പോൾ ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാനം രംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന് നേരെ വിമർശനം വന്നിരിക്കുകയാണ്.ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് പൈലറ്റിന്റെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. നിരവധിപേർ ആ വീഡിയോ റിട്വീറ്റ് ചെയ്തതോടെ വിജയുടെ വിമാന രംഗത്തിന് പിന്നിലെ യുക്തിയെക്കുറിച്ച് ആണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്.

പാകിസ്ഥാനിൽ നിന്നും തീവ്രവാദിയെ വിജയി ഫൈറ്റ് ജെറ്റിൽ കടത്തി കൊണ്ടു വരുന്നതാണ് രംഗം. വിജയ് തന്നെയാണ് ഫൈറ്റർ ജെറ്റിന്റെ പൈലറ്റ്. പാകിസ്ഥാൻ പട്ടാളം ഫൈറ്റർ ജെറ്റിൽ നിന്നും വിജയുടെ ഫൈറ്റർ ജെറ്റിന് നേരെ മിസൈൽ വിടുമ്പോൾ വിജയ അതിനെ മറികടക്കുന്നത് അനായാസമാണ്. ഈ ഒരു രംഗം സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് എന്നതാണ് പലരും പ്രധാനമായി വാദിക്കുന്ന കാര്യം. ഒപ്പം സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ചുകൂടി തിരക്കഥയിൽ ശ്രദ്ധ പാലിക്കണമെന്നും സംവിധായകൻ ഇത്തരം സീനുകൾ ഒഴിവാക്കാൻ ബുദ്ധി പ്രയോഗിക്കണമെന്ന് ഒക്കെയാണ് വിമർശനമായി വന്നുകൊണ്ടിരിക്കുന്നത്.

ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. റിലീസ് ചെയ്തതിന്റെ പിറ്റേദിവസം മുതൽ തന്നെ ചിത്രം പലതരത്തിലുള്ള വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. വിജയുടെ പിതാവ് പോലും ചിത്രം അത്രമേലിഷ്ടമായില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. വിജയ് ആരാധകരെ തൃപ്തിപ്പെടുത്താൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ടായിരുന്നുവെന്ന് ആളുകളൊക്കെ പറഞ്ഞിരുന്നു.
Wo sb to thik Hai
— Navambh Tripathi🇮🇳 (@Navambh) May 16, 2022
But ye seat me Milton ki bottle ku lgi hai pic.twitter.com/w0DK1zStz3
