2002 ഇൽ ഭർത്താവുമായി വേർപിരിഞ്ഞ രേവതിക്ക് 2018 കുഞ്ഞു ഉണ്ടായത് എങ്ങനെയെന്ന് ആളുകൾ.! മറുപടി വ്യക്തമായി പറഞ്ഞ് രേവതി |Revathi talking about the birth of her daughter

2002 ഇൽ ഭർത്താവുമായി വേർപിരിഞ്ഞ രേവതിക്ക് 2018 കുഞ്ഞു ഉണ്ടായത് എങ്ങനെയെന്ന് ആളുകൾ.! മറുപടി വ്യക്തമായി പറഞ്ഞ് രേവതി |Revathi talking about the birth of her daughter

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഒരു നടിയാണ് രേവതി. കിലുക്കം എന്ന ഒറ്റ ചിത്രം മാത്രം മതി പ്രേക്ഷകർക്ക് രേവതിയെ ഓർത്തുവയ്ക്കാൻ. അത്രത്തോളം സ്വീകാര്യതയാണ് രേവതിയുടെ ചിത്രങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. അഭിനേത്രി, സംവിധായക. എന്നീ നിലകളിലെല്ലാം തന്നെ പ്രശസ്തീ നേടിയിട്ടുള്ള താരം കൂടിയാണ് രേവതി. ആശ കേളുണ്ണി എന്നാണ് രേവതിയുടെ യഥാർത്ഥ പേര്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ കഴിവു തെളിയിക്കുവാൻ രേവതിക്ക് സാധിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് രേവതി എത്തുന്നത്. തേവർമകൻ എന്ന കമലഹാസൻ ചിത്രത്തിൽ കൂടി മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും താരം കരസ്ഥമാക്കിയിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്രമേനോനായിരുന്നു രേവതിയുടെ ഭർത്താവ്. എന്നാൽ ഇരുവരും 2002 വേർപിരിയുകയായിരുന്നു ചെയ്തത്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ ചില അസ്വാരസ്യങ്ങൾ കാരണമാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്.2013ലാണ് നിയമപരമായ വേർപിരിയൽ ഉണ്ടായത്. തുടർന്ന് 2018 ആയിരുന്നു രേവതിക്ക് ഏവരെയും ഞെട്ടിച്ചുകൊണ്ട് തനിക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു വെളിപ്പെടുത്തിയത്. മാഹി എന്നായിരുന്നു മകളുടെ പേര്. നിരവധി ആളുകൾ വിവാഹം കഴിഞ്ഞ് വിവാഹമോചനവും കഴിഞ്ഞ് രേവതിക്ക് കുഞ്ഞു ഉണ്ടെന്ന് പറഞ്ഞതോടെ കുട്ടിയുടെ അച്ഛൻ ആരാണ് എന്ന് ചോദിച്ച രംഗത്തുവന്നു.

ഇതിനൊക്കെ രേവതി നൽകിയ മറുപടിയായിരുന്നു ശ്രദ്ധനേടിയത്. ഒരു കുഞ്ഞിനെ ദതെടുക്കാം എന്നായിരുന്നു രേവതി ആദ്യം തീരുമാനിച്ചത്. അത് നടന്നില്ല, ശേഷം ഒരു ഡോക്ടറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാൻ തിരുമാനിച്ചു. ഒരു കുഞ്ഞു വേണമെന്ന തന്റെ ആഗ്രഹം ആയിരുന്നു.അത് തോന്നിയപ്പോൾ അത് നടന്നില്ല. നടന്നപ്പോൾ ഏറെ വൈകി പോയി എന്നും രേവതി പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്കെല്ലാം തന്നെ ചുട്ടമറുപടി ആയിരുന്നു രേവതി നൽകിയത്. ഞാൻ കുഞ്ഞിനെ എടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്ന് ഒക്കെയുള്ള സംസാരം ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

ഒരു കാര്യം പറയാം അവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായി ഇരിക്കട്ടെ. ന്റെ ആഗ്രഹം നടപ്പിലാക്കാനുള്ള ധൈര്യം കുറെക്കഴിഞ്ഞാണ് ലഭിച്ചത് എന്നും രേവതി പറഞ്ഞിരുന്നു. രേവതിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഞാൻ അവളോട് സത്യം പറയും അവൾ വളർന്നു വലുതാകുമ്പോൾ എനിക്ക് അവൾക്ക് കൊടുക്കാനുള്ള ഉത്തരം ലഭിക്കുമെന്നാണ് മുമ്പ് രേവതി പറഞ്ഞിരുന്നത്.
Story Highlights:Revathi talking about the birth of her daughter