Entertainment

ദിൽഷ വിന്നർ ആയതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് റിയാസ്..! ദിൽഷ റോബിൻ വിഷയത്തെ കുറിച്ച് റിയാസ്.|Riaz reacts for the first time about Dilsha being the winner..! Riaz on the Dilsha Robin issue|

ദിൽഷ വിന്നർ ആയതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് റിയാസ്..! ദിൽഷ റോബിൻ വിഷയത്തെ കുറിച്ച് റിയാസ്.|Riaz reacts for the first time about Dilsha being the winner..! Riaz on the Dilsha Robin issue|

മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തോട് സ്വീകരിച്ച ബിഗ് ബോസ് മലയാളം സീസൺ ഫോറിന് തിരശീല വീഴുകയാണ്. ആവേശകരവും വ്യത്യസ്തവുമായ ഒരു സീസണാണ് അവസാനിച്ചത്. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ പ്രത്യേകതകൾ നിറഞ്ഞ സംഭവബഹുലമായ ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരു മത്സരാർത്ഥി സ്വന്തമായി ഇറങ്ങിപ്പോവുകയും ചെയ്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരുപക്ഷേ വൈൽഡ് കാർഡ് എൻട്രി ആയി ആയിരുന്നില്ല റിയാസ് എത്തീരുന്നത് എങ്കിൽ തീർച്ചയായും ഫൈനലിലെത്താൻ സാധിക്കുന്ന ബിഗ് ബോസ് വീട്ടിലെ വിന്നർ ആയി മാറാൻ സാധിക്കുന്ന ഒരു വ്യക്തിയായിരുന്നു റിയാസ് എന്ന് പലരും അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് വീടിനുള്ളിൽ വച്ച് റിയാസ് പറഞ്ഞ പല കാര്യങ്ങൾക്കും. ന്യൂ നോർമൽ എന്ന വാചകത്തെ അടക്കം പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ബിഗ്ഗ്ബോസ് വീട്ടിലേക്ക് കയറി വന്ന അന്നുമുതൽ തന്നെ ബിഗ്‌ബോസ് വീടിനെ മുന്നോട്ടു നയിച്ചത് റിയാസ് ആണ്. ഉറങ്ങി കിടന്ന ബിഗ്‌ബോസ് വീടിനെ അടിമുടി മാറ്റിമറിച്ചു. റോബിൻ പുറത്തായതോടെ പൂർണമായും നിശബ്ദമായ വീട് ശബ്ദമുഖരിതമാക്കാൻ ഉള്ള കാരണക്കാരനായി റിയാസ് മാറി. റോബിൻ പുറത്ത് പോയതിൽ വേദനിച്ച ആരാധകർ റിയാസിനെ ഒരു ശത്രുവായി കണ്ടു. വെറുത്തവരെ കൊണ്ടുപോലും ഇഷ്ടപ്പെടുന്നു എന്ന് പറയിപ്പിക്കാനും റിയാസിന് സാധിച്ചു..

നമ്മുടെ സമൂഹത്തിൽ മൂന്നാമത്തെ ഘട്ടത്തിൽ എങ്കിലും ഒരു മാറ്റം കൊണ്ടു റിയാസിനെ കൊണ്ട് സാധിച്ചു എന്നാണ് കൂടുതൽ ആളുകൾ പറയുന്നത്.. ബിഗ് ബോസ് വീട്ടിൽ നിന്നത് റിയൽ ആയിട്ടാണ് എന്ന് നടൻ മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു. മറ്റു ആരെയും പോലെ മാസ്ക് ഇട്ട് കളിച്ച് പ്രേക്ഷകരുടെ പിന്തുണ നേടാൻ ശ്രമിച്ചിട്ടില്ല.. ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും ആൾക്കാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് എനിക്ക് പൂർണമായും ഉറപ്പുണ്ടായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് പറയണമായിരുന്നു എന്നും റിയാസ് പറയുന്നു. വലിയൊരു ചരിത്രമാണ് ബിഗ് ബോസ് സീസൺ ഫോർ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയണം. മാറുന്ന ചിന്താഗതികൾകൊപ്പം നമ്മുടെ സമൂഹം ചലിക്കാൻ തുടങ്ങി എന്നതിന്റെ ഒരു പ്രത്യേകത തന്നെയാണ് ഇത് എന്ന് പലരും ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു.

ഞങ്ങളുടെ മനസ്സിൽ വിജയ് നിങ്ങളാണ് റിയാസ് അതിന് കാരണം പുരോഗമനം കേരളത്തിലേക്ക് മൂന്നാംസ്ഥാനത്ത് ആണെങ്കിലും എത്തിയെന്നതാണ്. ഇത് ആഘോഷിക്കേണ്ടത് ആണ്. യഥാർത്ഥ വിജയ്. പലരുടെയും ശബ്ദം അവനിലൂടെ പ്രതിഫലിപ്പിച്ചു. ഒരു മാറ്റമാണ് എന്ന് അല്ല ഒരു വലിയ മാറ്റമെന്നും പലരും പറയുന്നു.

ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം ഉള്ള റിയാസിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റിയാസിനോട് വിജയ് ആകാൻ സാധിക്കാത്തതിൽ വേദനയുണ്ടോ എന്ന് ചോദിച്ചപ്പോൾ തനിക്ക് അങ്ങനെ ഒന്നും തോന്നില്ല എന്നും നിരവധി ആളുകളുടെ സ്നേഹം ലഭിച്ചു എന്നും വിജയ് അല്ലെങ്കിലും ആളുകൾ തന്നെ മനസ്സിലാക്കി എന്നുമാണ് റിയാസ് പറഞ്ഞത്. അതായിരുന്നു തനിക്ക് അത്യാവശ്യം എന്നും പറയുന്നുണ്ടായിരുന്നു. ദിൽഷയ്ക്ക് സമ്മാനം കിട്ടിയതിൽ തനിക്ക് വേദന ഒന്നും തോന്നിയിട്ടില്ല എന്നും പറഞ്ഞു. റോബിൻ രാധാകൃഷ്ണന്റെ ഫാൻസ് കൂടി ഉള്ളതുകൊണ്ടാണോ ദിൽഷയ്ക്ക് സമ്മാനം ലഭിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അറിയില്ല എന്നും ചിലപ്പോൾ അങ്ങനെ ആയിരിക്കാം എന്നാണ് പ്രതികരിച്ചത്. കൂടുതൽ നേരം മാധ്യമങ്ങളോട് സംസാരിക്കുവാൻ റിയാസ് തയ്യാറായിരുന്നില്ല.
Story Highlights:Riaz reacts for the first time about Dilsha being the winner..! Riaz on the Dilsha Robin issue

To Top
$(".comment-click-13845").on("click", function(){ $(".com-click-id-13845").show(); $(".disqus-thread-13845").show(); $(".com-but-13845").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });