Entertainment

തല പിടിച്ചിട്ട് കൊണ്ടുപോയി കുത്തി, എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ മെഹനു എന്ത് ചെയ്യും.? റിഫയുടെ നിർണായകമായ ശബ്ദസന്ദേശം പുറത്ത്. |Rifa’s critical voice message is out.|

തല പിടിച്ചിട്ട് കൊണ്ടുപോയി കുത്തി, എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ മെഹനു എന്ത് ചെയ്യും.? റിഫയുടെ നിർണായകമായ ശബ്ദസന്ദേശം പുറത്ത്. |Rifa’s critical voice message is out.|

കുറച്ച് മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ മുഴുവൻ അമ്പരപ്പിച്ച ഒരു സംഭവമായിരുന്നു യൂട്യൂബർ ആയ റിഫ മെഹ്നുവിന്റെ മരണം.. 22 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത് അത്ര പെട്ടെന്നൊന്നും ആർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഈ മരണത്തിൽ വലിയതോതിൽ ദുരൂഹതകൾ ഉണ്ട് എന്നായിരുന്നു എല്ലാവരും ഒരേ പോലെ പറഞ്ഞത്. എല്ലാ വിരലുകളും വിരൽ ചൂണ്ടിയത് ഭർത്താവ് മെഹ്നുവിന് നേരെയായിരുന്നു. ഖബറിൽ നിന്നും റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

അതോടെ ഭർത്താവിനെതിരെയുള്ള സോഷ്യൽ മീഡിയയുടെ ആക്രമണം വർദ്ധിക്കുകയായിരുന്നു. മെഹനുവും റിഫയും ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ മെഹന്നുവിന്റെ സുഹൃത്തും കൂടി ഉണ്ടായിരുന്നു എന്ന് അറിഞ്ഞതോടെ റിഫയ്ക്ക് മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നായി പലരും തിരക്കാൻ തുടങ്ങിയത്. ഇപ്പോൾ റിഫയുടെ ഒരു നിർണായകമായ ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് സഹോദരനോട് പറഞ്ഞിരുന്നു ഒരു ഓഡിയോയായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. ഏതെങ്കിലും ഭർത്താവ് ഭാര്യ മരിച്ചു കിടക്കുമ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു കൂടുതൽ ആളുകളും ചോദിച്ചത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോ ക്ലിപ്പിൽ വളരെ നിർണായകമായ ചില കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഡിയോ ക്ലിപ്പിൽ റിഫ മെഹനു തന്റെ തലയ്ക്ക് പിടിച്ചു കൊണ്ട് ഉപദ്രവിക്കുമായിരുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. ഫോണിൽ ആരോടോ പറയുന്ന ഒരു സംഭാഷണമാണിത്. ഈ സംഭാഷണം മുഴുവനായും പുറത്തുവിട്ടിട്ടില്ല. വളരെ കുറച്ചു ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഓഡിയോ ക്ലിപ്പിൽ പറയുന്നത് ഇങ്ങനെയാണ്..അങ്ങനെയല്ല ആണുങ്ങളും ആണുങ്ങളും ഉണ്ടാകില്ലേ..? അങ്ങനേ തല്ലുന്നത് പോലെയാണ് തല്ലുന്നത്.

എനിക്ക് എന്തെങ്കിലും ആയിപ്പോയാൽ മെഹ്നു എന്താകും. എന്നെ സഹിക്കേണ്ട, തലയ്ക്ക് അടിയേറ്റ് എന്തെങ്കിലും ആയിപോയാലോ.? എന്താകുന്നു. അങ്ങനെയാണോ തലയിലെ മുഴ എന്ന് ഒരു പുരുഷൻ ചോദിക്കുന്നുണ്ട്. കട്ടിലിൽ കൊണ്ടുപോയി ഇടിച്ചത് ആണ് ഈ തല എന്നാണ് മറുപടി പറയുന്നത്. ഒറ്റയ്ക്ക് ആണോ എന്ന് പുരുഷശബ്ദം ചോദിക്കുന്നു. തല പിടിച്ചിട്ട് കൊണ്ടുപോയി കുത്തിയതെന്ന്. നിലത്തുക്കൂടി ഇട്ട് ഉരുട്ടി. പറയാനാണെങ്കില്‍ കുറേയുണ്ട് പറയാന്‍.പുരുഷ ശബ്ദം: നിനക്ക് അവനെ പിരിഞ്ഞ് ഇരിക്കാന്‍ കഴിയില്ല. ഇനിക്ക് ഉറപ്പാ.റിഫ മെഹ്നു: തല്ലിയിട്ടുള്ള പ്രതികാരം ഞാനായിട്ട് ചെയ്യില്ല. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്നത് കണ്ടിട്ട് ഞാന്‍ മനസ്സിന്റെ ഉള്ളില്‍ ആശ്വസിക്കും.നീ പറഞ്ഞത് കൊണ്ടു മാത്രം ഞാന്‍…
ഇവിടെ കൊണ്ട് നിർത്തിയിരിക്കുകയാണ് ഫോൺ സംഭാഷണം. ഇനിയും നിർണായകമായ പല സംഭാഷണങ്ങളും കയ്യിൽ ഉണ്ട് എന്നാണ് ഒരു യൂട്യൂബ് ചാനൽ അവകാശപ്പെടുന്നത്. ഈ യൂട്യൂബ് ചാനൽ വഴിയാണ് ഈ സംഭാഷണങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
Story Highlights:Rifa’s critical voice message is out.

To Top
$(".comment-click-14898").on("click", function(){ $(".com-click-id-14898").show(); $(".disqus-thread-14898").show(); $(".com-but-14898").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });