Entertainment

വ്യത്യസ്ത ഫാഷൻ ട്രെൻഡുമായി റിമ കല്ലിങ്കൽ, ഇത് പുതിയ ഫാഷനാണോന്ന് ആരാധകർ.

ഋതു എന്ന മലയാള സിനിമയിലൂടെ എത്തിയ താരോദയം ആയിരുന്നു റിമ കല്ലിങ്കൽ. മോഡലിംഗ് രംഗത്ത് നിന്നും ആയിരുന്നു താരം സിനിമയിലേക്ക് എത്തിയത്.

ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ഫഹദ് ഫാസിൽ നായകനായെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രമായിരുന്നു. ചിത്രത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ഒരു നഴ്സിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് പക്വതയോടെ അഭിനയിക്കുവാൻ സാധിച്ചു എന്നതായിരുന്നു എടുത്തു പറയേണ്ട കാര്യം.

യഥാർത്ഥ ജീവിതത്തിലും തന്റെ അഭിപ്രായങ്ങൾ ആർക്കു മുൻപിലും തുറന്നു പറയുവാൻ യാതൊരുവിധത്തിലുള്ള മടിയും കാണിക്കാത്ത ഒരു വ്യക്തി തന്നെയാണ്. നടിയെ ആക്രമിച്ച കേസിലും ഹിമാ കമ്മറ്റി വിഷയത്തിലും എല്ലാം തന്നെ വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ പലവട്ടം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നേരിട്ട് പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതുമായ ഒരു വ്യക്തിയാണ് റിമ കല്ലിങ്കൽ.

സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ എറ്റെടുക്കുന്നത്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് റിമയുടെ ഏറ്റവും പുതിയ മേക്കോവറിലുള്ള ചിത്രങ്ങളാണ്.

ഒരു വ്യത്യസ്തമായ വേഷത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഈ ചിത്രങ്ങളിലൊക്കെ റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം തന്നെ ഈ ഒരു ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകൾ ഒക്കെയാണ് ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

Most Popular

To Top