Entertainment

അമ്പരപ്പിക്കുന്ന ലുക്കിൽ ഋതുമന്ത്രയുടെ പുതിയ ചിത്രം. ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

അമ്പരപ്പിക്കുന്ന ലുക്കിൽ ഋതുമന്ത്രയുടെ പുതിയ ചിത്രം. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ്. ബിഗ് ബോസ് മലയാളം സീസൺ ത്രീ മത്സരാർത്ഥിയായ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമായിരുന്നു ഋതുമന്ത്ര. നിരവധി പരസ്യ കമ്പനികളുടെ മോഡലായി ആയിരുന്നു ഋതുമന്ത്ര ബിഗ്ബോസ് മലയാളം സീസൺ ത്രീയിലേക്ക് എത്തുന്നത്. അതിനാൽ ബിഗ്ബോസ് മലയാളത്തിന്റെ വേദിയിൽ വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു പെർഫോം ചെയ്തിരുന്നത്.

അതുകൊണ്ടുതന്നെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. താനാരെണെന്ന് ആരാധകർക്ക് മനസ്സിലാക്കി തന്നെയാണ് റിതു അവിടെ നിന്നതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒട്ടും നാടകീയത ഇല്ലാതെ വളരെ മികച്ച രീതിയിൽ നിന്ന് തന്റെ ആരാധകരുടെ മനസ്സിലേക്ക് ആയിരുന്നു ഋതു ചേക്കേറിയിരുന്നത്. ആദ്യ സമയങ്ങളിലെല്ലാം ഋതു പെട്ടതുതന്നെ ഔട്ട് ആയി പോകും എന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഋതു എത്തിയിട്ടുണ്ടായിരുന്നു. അവസാനഘട്ടം വരെ ആരാധകർ ഋതുവിനെ കൈവിട്ടിരുന്നില്ല.

ഓരോ ടാസ്ക്കുകളിലും വളരെ മികച്ച രീതിയിൽ ആയിരുന്നു ഋതു മുന്നേറിക്കൊണ്ടിരിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം പ്രതികരിക്കുകയും ആവശ്യമില്ലാത്തതിൽ അഭിപ്രായം പറയാതിരിക്കുകയും ചെയ്തു ആരാധകരുടെ മനസ്സിൽ തന്റെതായ ഒരു ഇടം നേടാൻ വളരെ പെട്ടെന്ന് തന്നെ സാധിച്ചിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഒരു സിംഗിൾ പേരന്റുള്ള കുട്ടിയാണ് ഋതു. അമ്മ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഋതുവിനെ വളർത്തിയത്. ബിഗ്ബോസ്സ് വേദിയിൽ പലരും ഇമോഷണൽ ആയി എപ്പോഴും കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴും ഒരിക്കൽ പോലും തന്റെ ബാല്യകാലത്തെ താൻ നേരിടുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഋതു സംസാരിച്ചിരുന്നില്ല എന്നതും മറ്റുള്ള മത്സരാർത്ഥികളിൽ നിന്നും ഋതുവിനെ വ്യത്യസ്തയായിരുന്നു.

കിടിലൻ ഫിറോസ് തന്നെ ബിഗ് ബോസ്സ് വേദിയിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അവളുടെ അച്ഛൻ മരിച്ചു പോയതാണ് അവൾക്ക് വേണമെങ്കിൽ അത് മാർക്കറ്റ് ചെയ്യാമായിരുന്നു. പക്ഷേ ഒരു വേദിയിൽ പോലും അവളത് മാർക്കറ്റ് ചെയ്തില്ല. എല്ലാവരും അവളെ കുറിച്ച് അവൾ എന്താണെന്ന് മനസ്സിലാക്കി വോട്ട് ചെയ്താൽ മതി എന്ന് ആഗ്രഹിച്ചു. അതാണ് ഋതുമന്ത്രയുടെ വിജയം എന്ന് പറഞ്ഞ വാചകങ്ങൾ വളരെ പെട്ടന്ന് ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യൽമീഡിയയിലും വലിയ രീതിയിലുള്ള ആരാധകവൃന്ദത്തെ തന്നെയായിരുന്നു ഋതുവിന് ലഭിച്ചിരുന്നത്.

സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒക്കെ സജീവസാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് വീഡിയോകളിലൂടെ ആണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴത്തെ ഋതുമന്ത്രയുടെ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയ മുഴുവൻ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അല്പം ഗ്ലാമർ ലുക്കിലാണ് താരം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Most Popular

To Top