Entertainment

റോബിന്റെ എച്ചിൽ ആണ് ദിൽഷ..! റിയാസിന്റെ വാക്കുകൾ അതിരുവിടുന്നു.( വീഡിയോ )

റോബിന്റെ എച്ചിൽ ആണ് ദിൽഷ..! റിയാസിന്റെ വാക്കുകൾ അതിരുവിടുന്നു.( വീഡിയോ )

ദിനംപ്രതി നാടകീയമായ ഒരുപാട് സംഭവങ്ങൾക്ക് ആണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത് എന്ന് തന്നെ പറയണം. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ബിഗ് ബോസ് ഇന്ന് സംപ്രേഷണം ചെയ്യുന്ന ചില സംഭവങ്ങളാണ്. ഈ സംഭവങ്ങളിൽ ദിൽഷയും റിയാസും തമ്മിൽ വലിയ ഒരു വാക്കോപോര് തന്നെ നടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. റോബിനെ കുറിച്ച് സംസാരിക്കുമ്പോൾ റിയാസ് ഇഷ്ടപ്പെടാതെ ദിൽഷയൊടെ സംസാരിക്കുകയാണ്. രണ്ടു വഞ്ചിയിൽ യാത്ര ചെയ്ത ഒരാൾ ആയിരുന്നു ദിൽഷ എന്നും. ഇപ്പോഴും റോബിൻ എന്ന വഞ്ചിയുടെ പലകയിലാണ് ദിൽഷയുടെ ഒരു കാൽ എന്ന് ഒക്കെയാണ് റിയാസ് പറയുന്നത്.

അതോടൊപ്പം റിയാസ് പറഞ്ഞ മറ്റൊരു കാര്യവും ശ്രദ്ധനേടുന്നു. അത് ദിൽഷയെ വേദനിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. റോബിന്റെ എച്ചിൽ ആണ് ദിൽഷ എന്നാണ് റിയാസ് പറഞ്ഞത്. ഈ വാക്കുകൾ ദിൽഷയെ നന്നായിത്തന്നെ ചൊടിപ്പിച്ചിട്ടുണ്ട്. ദിൽഷയുടെ കണ്ണുകൾ നിറയുന്നതും അതോടൊപ്പം തന്നെ ദിൽഷ ദേഷ്യത്തോടെ റിയാസിനോട് സംസാരിക്കുന്നതും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. റോബിൻ തന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് തന്നെയാണ് എന്ന് ഇതിനിടയിലും ദിൽഷ പറയുന്നുണ്ട്.

കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്നാണ് ദിൽഷ ഇതിനോട് പറഞ്ഞത്. ടൈറ്റാനിക്കിലെ ജാക്ക് ആൻഡ് റോസ് ആയിരുന്നു ഞങ്ങൾ. ഇങ്ങനെ നിന്നാണ് യാത്ര ചെയ്യുന്നത് എന്ന് കാണിച്ചു കൊടുക്കുന്നുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഡോക്ടർ കളി നിർത്തിയിടത്ത് വെച്ച് ദിൽഷ തുടങ്ങുകയാണ് എന്നാണ് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഡോക്ടർ ബിഗ് ബോസ് വീട്ടിൽ നിന്നും പോയതിനുശേഷം ദിൽഷ ശക്തമായ രീതിയിൽ തന്നെ റിയാസിനെ എതിർക്കുന്ന കാഴ്ചകളൊക്കെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ കണ്ടിരുന്നത്. റിയാസിനെ പ്രകോപിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ദിൽഷ ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം ജാസ്മിൻ കോഫി പൗഡർ വിഷയത്തിലും ദിൽഷ അതേ രീതി തന്നെയായിരുന്നു പ്രതികരിച്ചിരുന്നത്. ജാസ്മിൻ അവിടെ വച്ചിട്ട് പോയെ കോഫി പൗഡർ മറ്റാരൊക്കെയോ ഉപയോഗിച്ചാലും ദിൽഷയും ബ്ലെസ്സിലിയും ലക്ഷ്മിപ്രിയയും ഉപയോഗിക്കാൻ പാടില്ല എന്നാണ് റിയാസ് പറഞ്ഞത്. അപ്പോൾ ദില്ഷ അത് ഉപയോഗിച്ചതിനു ശേഷം മാത്രം ഇനി ഞങ്ങൾ സംസാരിക്കും എന്നായിരുന്നു വാദിച്ചത്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ഒരു ശക്തയായ മത്സരാർഥി തന്നെയാണ് ദിൽഷ എന്നാണ് ആരാധകർ പറയുന്നത്.

Most Popular

To Top