Entertainment

ഇവിടുന്നു ഇറങ്ങിയാൽ ഞാൻ ഒരിക്കലും നിങ്ങളെ വിളിക്കില്ല ലക്ഷ്മിപ്രിയയോട് ദേഷ്യത്തോടെ റിയാസ്.

ഇവിടുന്നു ഇറങ്ങിയാൽ ഞാൻ ഒരിക്കലും നിങ്ങളെ വിളിക്കില്ല ലക്ഷ്മിപ്രിയയോട് ദേഷ്യത്തോടെ റിയാസ്.

മലയാള ചരിത്രത്തിൽ തന്നെ വേറിട്ട ഒരു പരിപാടി എന്ന് വിശേഷിപ്പിക്കേണ്ട പരീക്ഷയാണ് ബിഗ്ബോസ് റിയാലിറ്റി ഷോ. ഇപ്പോൾ വളരെയധികം ആകാംക്ഷ നിറയ്ക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ബിഗ് ബോസ് വീട് കടന്നുപോകുന്നത്. എല്ലാവരും ഏകദേശം ഗെയിമിലേക്ക് കടന്നു കഴിഞ്ഞു എന്നതാണ് സത്യം. ഗെയിം സ്പിരിറ്റോടെ ആണ് ഓരോരുത്തരും കളിച്ചുകൊണ്ടിരിക്കുന്നത്. ധന്യയാണ് ഈ ആഴ്ച ഹൗസിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മത്സരാർത്ഥികൾക്ക് വീക്കിലി ടാസ്ക് എത്തിക്കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയശേഷം ആരൊക്കെ വിളിക്കും എന്നായിരുന്നു ഓരോരുത്തരും പറയേണ്ടിയിരുന്നത്. അതിലേറെ വ്യത്യസ്തമായി സംസാരിച്ച വ്യക്തിയായിരുന്നു റിയാസ്. ജീവിതത്തിൽ എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളെ ഉള്ളൂ. വിരലിലെണ്ണാവുന്നവർ മാത്രം. എന്റെ സുഹൃത്തുക്കൾ ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം പിന്തുണയ്ക്കുന്നവർ ആവണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. പക്ഷേ ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ എതിർക്കുന്നവർ ആയിരിക്കരുതെന്ന ഒരു ചിന്തയുണ്ട്. അതുകൊണ്ട് അങ്ങനെ വളരെ കുറച്ച് സുഹൃത്തുക്കളെ എനിക്കുള്ളൂ. എല്ലാവരിലും കുറച്ച് നന്മ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അതുകൊണ്ട് ഇവിടെ നിന്നിറങ്ങുമ്പോൾ എല്ലാവരുമായും ചിലപ്പോൾ സംസാരിക്കാം. പക്ഷേ ഇങ്ങനെയൊരു ഷോ യഥാർത്ഥ ജീവിതത്തിന്റെ ഒരു ഭാഗമായാണ് ഞാൻ കാണുന്നത്. ടാസ്ക് നടക്കുന്ന സമയത്തെ അവസ്ഥയും അല്ലാത്ത സമയത്ത് ജീവിതമായും കാണുന്നുണ്ട്. വെളിയിൽ ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ഇടപെടാൻ പോകുന്നത് റോൺസനും ആയിട്ടായിരിക്കും. ഞങ്ങൾ ചില യാത്രകൾ ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. സൂരജ് , ധന്യ അഖിൽ, സൂരജ് എന്നിവരെയും ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വിളിക്കും എന്നാണ് വിചാരിക്കുന്നത് എന്നും റിയാസ് പറഞ്ഞു. വിളിക്കാത്തവരുടെതിൽ ആദ്യം പറയുന്ന പേരുകളിൽ ഒന്ന് ലക്ഷ്മിപ്രിയ ആയിരിക്കും.

ഞാൻ വിശ്വസിക്കുന്ന പലകാര്യങ്ങളിലും എതിർപ്പ് കാണിക്കുന്ന ആളാണ് ലക്ഷ്മിചേച്ചി. പലപ്പോഴും ചേച്ചിയുടെ പ്രവർത്തിയും സംസാരവും ഒന്നും എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. മറ്റൊരു കാരണം എപ്പോഴും എന്നെ കുട്ടി കുട്ടി എന്ന് വിളിക്കുന്നു. അത് പ്രേക്ഷകർക്ക് തെറ്റായ സന്ദേശം ആണല്ലോ കൊടുക്കുന്നത്. ഒരു കുട്ടി ബിഗ് ബോസ് ഷോയിൽ മത്സരിക്കുന്നതായോ ഷോ വിൻ ചെയ്യുന്നതായോ ചേച്ചി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും അതൊന്നും വിലപ്പോകില്ലന്ന് എനിക്ക് പറയാനുള്ളൂ. പക്ഷേ ഞാൻ ഒരു മനുഷ്യന്റെ പക്വതയോ ജീവിതമോ തെളിയിക്കുന്നത് വയസ്സ് കൊണ്ട് മാത്രമല്ല മനസ്സിലാക്കുക എന്നും റിയാസ് പറയുന്നുണ്ട്. ദിൽഷ നല്ലൊരു കുട്ടിയാണ് കഴിഞ്ഞ ആഴ്ച മുതൽ നടക്കുന്ന സംഭവങ്ങൾ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. പിന്നീട് പറയുന്നത് പേരാണ് ബ്ലെസ്സ്ലി. മനസ്സിൽ കുറച്ച് നന്മയെങ്കിലും ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്താവശ്യത്തിനും തന്നെ വിളിക്കണം എന്ന് ബ്ലെസ്സ്ലി തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറയുന്നു.

Most Popular

To Top