Entertainment

റിയാസിനെ പോലെ ഒരു മകനെ കിട്ടിയ എന്റെ ഭാഗ്യം.! റിയാസ് പഠിക്കുന്ന സമയത്ത് ഒരു വിഷയം പോലും പോകാതെയാണ് അവൻ എൻജിനീയറിങ് പാസായത്.റിയാസിനെ കുറിച്ച് ഉമ്മ.

റിയാസിനെ പോലെ ഒരു മകനെ കിട്ടിയ എന്റെ ഭാഗ്യം.! റിയാസ് പഠിക്കുന്ന സമയത്ത് ഒരു വിഷയം പോലും പോകാതെയാണ് അവൻ എൻജിനീയറിങ് പാസായത്.റിയാസിനെ കുറിച്ച് ഉമ്മ.

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന ഒരു താരമായിരുന്നു റിയാസ്. എതിരെ വലിയ സൈബർ ആക്രമണങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. റിയാസ് കാരണമാണ് റിയാലിറ്റി ഷോയിലെ മറ്റൊരു ശക്തരായ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ പുറത്തായത് എന്നതാണ് ആളുകൾ റിയാസിനെ എതിരെ വലിയതോതിൽ പ്രതിഷേധം ഉണർത്താനുള്ള കാരണമായത്.

റിയാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. റിയാസിന് സ്ത്രീകളുടെ നടത്തവും സംസാരവും ഒക്കെയാണ് എന്ന് പറഞ്ഞു കൊണ്ടുള്ള അധിക്ഷേപങ്ങൾ ആണ് കൂടുതലായും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ റിയാസിന്റെ കുടുംബം എത്തിയിരിക്കുന്നത്. ഈ പരാമർശം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് ഉമ്മയും ബാപ്പയും പറയുന്നത്. തങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ആയിരുന്നു. റിയാസിനെ പോലെ ഒരു മകനെ കിട്ടിയ എന്റെ ഭാഗ്യമാണെന്നാണ് ഉമ്മ പറയുന്നത്.

റിയാസ് ബിഗ് ബോസ് വീട്ടിൽ ചെറിയ കാര്യങ്ങൾക്ക് വേണ്ടി പോലും വഴക്കുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ യഥാർത്ഥ ജീവിതത്തിൽ അവൻ അങ്ങനെ അല്ല. റിയാസ് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു വ്യക്തിയാണ്. അനീതി എവിടെ കണ്ടാലും അതിനെ ചോദ്യം ചെയ്യുവാൻ മടിയില്ല. ബിഗ്ബോസ് വീടിനുള്ളിൽ ഫെയ്ക്ക് ആയി അല്ല നിൽക്കുന്നത്. ബിഗ്ബോസ് വീട് എന്നുള്ളത് പരസ്പരം സൗഹൃദത്തിൽ നിൽക്കേണ്ട സ്ഥലമല്ല. അവിടെ എല്ലാവരും മറ്റുള്ളവർ ചെയ്യുന്ന കുറ്റങ്ങൾ പരസ്പരം തുറന്നു പറയുകയാണ് ചെയ്യുന്നത്. അവിടെ നടക്കുന്ന ഗെയിം പ്ലാൻ എന്ന് പറയുന്നതും അതാണ്.

ഗെയിം അനുസരിച്ച് റിയാസ് നിൽക്കുന്നത് കൊണ്ടാണ് അവിടെ ഉള്ളവർക്ക് പ്രശ്നം തോന്നുന്നത്. റോബിനും റിയാസും തമ്മിലുള്ള പ്രശ്നവും വീടിനുള്ളിൽ മാത്രം ഒതുങ്ങേണ്ട ആയിരുന്നു. പുറത്തുവന്നാൽ രണ്ടുപേരും സുഹൃത്തുക്കളാകും. വഴക്ക് കൂടുന്നത് കാണുമ്പോൾ ശരിക്കും വിഷമം വരാറുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു വന്നാൽ അവർ നല്ല ചങ്ങാതിമാർ ആകും എന്ന് ഉറപ്പാണ്. വളരെ മിടുക്കനായ വ്യക്തിയായിരുന്നു റിയാസ് പഠിക്കുന്ന സമയത്ത് ഒരു വിഷയം പോലും പോകാതെ ആണ് അവൻ എൻജിനീയറിങ് മുഴുവൻ പാസായത്. ഡോക്ടർ ആകണം എന്നായിരുന്നു അവന്റെ ആഗ്രഹം. വീട്ടിലുള്ള ആളുകളെല്ലാം മുൻവൈരാഗ്യം ഉള്ളത് പോലെ പെരുമാറുന്നു. റോബിൻ പുറത്തു പോയപ്പോഴും ജാസ്മിൻ പുറത്ത് പോയപ്പോഴും ഒക്കെ വിഷമിച്ചിരുന്നു.അഭിനയമാണെന്ന് പലരും പറഞ്ഞിരുന്നു. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചു. വളരെ സത്യസന്ധമായ ഒരു വ്യക്തിയാണെന്നും ഉമ്മ പറയുന്നു.

Most Popular

To Top