
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കിടിലൻ ടാസ്ക്കുകളും ആയാണ് ബിഗ്ബോസ് ഈ വട്ടം എത്തിയിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ചരിത്രത്തിൽതന്നെ ഇതുവരെ ഇല്ലാത്ത ടാസ്ക്കുകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കുറച്ചുദിവസങ്ങളായി വലിയ രീതിയിലുള്ള റേറ്റിങ് ആണ് ബിഗ് ബോസിൽ കാണാൻ സാധിക്കുന്നത്. അതിന് കാരണം വ്യത്യസ്തമായ ചില ടാസ്ക്കുകൾ തന്നെയാണ്. ഇപ്പോൾ ഒരു വ്യത്യസ്തമായ ടാസ്കുമായി ബിഗ് ബോസ്സ് എത്തിയിരിക്കുന്നത്.

ഏറെ രസകരമായ പ്രമോ വീഡിയോ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. ഈ പ്രമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 10 ലക്ഷം രൂപയുടെ ഒരു പണപ്പെട്ടി ബിഗ്ബോസ് നൽകുകയും ആർക്കു വേണമെങ്കിലും എടുക്കാം എന്ന് പറയുകയും ചെയ്യുന്നതാണ്.
വിജയസാധ്യത ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിക്ക് ഈ പെട്ടി സ്വന്തമാക്കി പരിപാടിയിൽ നിന്നും പുറത്തേക്ക് പോകാം എന്നാണ് ബിഗ് ബോസ് പറയുന്നത്. അല്ലാത്തവർക്ക് ഇവിടെ നിൽക്കാം.അങ്ങനെ പുറത്തേക്ക് പോകുന്ന വ്യക്തി ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാവുകയുമില്ല. പെട്ടി സ്വന്തമാക്കി റിയാസ് പുറത്തേക്ക് പോകാൻ തീരുമാനിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഒന്ന് ആലോചിച്ചതിനു ശേഷം പെട്ടിക്ക് അരികിലേക്ക് നടക്കുകയായിരുന്നു ചെയ്തത്. മത്സരാർത്ഥികൾ റിയാസിനോട് പോകരുത് എന്ന് പറയുന്നുണ്ട് ചാടിക്കേറി ഒരു ഈ തീരുമാനം എടുക്കരുത് എന്നാണ് പറയുന്നത്. റിയാസ് ആരുടെയും വാക്കുകൾ കേൾക്കുന്നില്ല എന്ന രീതിയിലാണ് പുറത്തുവരുന്ന പ്രമോയിൽ മനസ്സിലാക്കാൻ സാധിക്കുന്നത്.
10 ലക്ഷം രൂപയുമായി റിയാസ് പുറത്തേക്ക് പോകുവാൻ തീരുമാനിക്കുകയാണ് എന്ന് പറയുമ്പോൾ ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിയാസ് ചെയ്തത് തന്നെയാണ് നല്ല കാര്യം എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം ദിൽഷയ്ക്കും ബ്ലസ്സിലിക്കും വോട്ട് കൂടുതൽ ഉണ്ടാകാനുള്ള സാധ്യത ആണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്.

അങ്ങനെയാണെങ്കിൽ അർഹതയുള്ള റിയാസ് മൂന്നാം സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു പോകാനാണ് സാധ്യത. അതോടൊപ്പം തന്നെ വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസിന് സപ്പോർട്ട് കൂടുതൽ ലഭിക്കാനും സാധ്യത കുറവാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ റിയാസ് എടുത്തിരിക്കുന്നത് ഉചിതമായ തീരുമാനം തന്നെയാണ് എന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
റോബിന്റെ പ്രശ്നത്തിൽ പലർക്കും റിയാസിനോട് ഇപ്പോഴും വലിയ രീതിയിലുള്ള വൈരാഗ്യവും ഉണ്ട്. അതിനാൽ തന്നെ റിയാസിന് വോട്ട് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ 10 ലക്ഷം രൂപയുമായി വീടിനോട് വിട പറയുന്നതാണ് റിയാസ് എടുക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച തീരുമാനം എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്താണ് ബാക്കി എന്ന് വരുന്ന എപ്പിസോഡിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
Story Highlights : Riaz will not be there for the Bigg Boss grand finale. Riaz left the Bigg Boss house with Rs 10 lakhs
