കുറ്റം പറഞ്ഞവരെ പോലും ഫാൻസ് ആക്കി റിയാസിന്റെ ബിഗ് ബോസ് പ്രകടനം വൈറൽ.|Riyaz’s Bigg Boss performance goes viral by making fans even guilty|

ബിഗ് ബോസ് വീട്ടിലേക്ക് നാൽപ്പത്തി രണ്ടാം ദിവസം വന്ന് വൈൽഡ് കാർഡ് ആയിരുന്നു റിയാസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടൈറ്റിലിൽ ആയിരുന്നു റിയാസ് സലിം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. മോഹൻലാലിന്റെ അടുത്ത വന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയ സമയം മുതൽ തന്നെ റിയാസിന് വലിയതോതിൽ ഹെറ്റെർസ് നിലനിൽക്കുന്നുണ്ടായിരുന്നു. മലയാളികൾക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും റിയാസ് ബിഗ്ബോസ് വീട്ടിൽ സംസാരിക്കുന്നുണ്ടായിരുന്നു. അതായിരുന്നു കാരണം. ബിഗ്ബോസ്സ് വീട്ടിലെ മത്സരാർത്ഥിയാണ് ജാസ്മിൻ.

എനിക്ക് ഇഷ്ടം ആണെന്ന് പറയുകയും അതോടൊപ്പം ഒരു റോസാപ്പൂ ജാസ്മിന് സമ്മാനിക്കുകയും ഒക്കെ ചെയ്തിരുന്നു. റിയാസ് വരുന്ന സമയത്ത് തന്നെ ജാസ്മിന് നിരവധി ഹെറ്റെർസ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ഹെറ്റെർസ് റിയാസിനും ഉണ്ടാവുകയായിരുന്നു ചെയ്തത്. അതോടൊപ്പം പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന റോബിൻ രാധാകൃഷ്ണൻ പുറത്താക്കാനുള്ള കാരണവും റിയാസ് ആണ് എന്ന് വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞദിവസം ബിഗ്ബോസ് വീട്ടിൽ ഒരു ടാസ്ക്ക് ഉണ്ടായിരുന്നു. ടാസ്ക് കഴിഞ്ഞത് മുതൽ റിയാസ് ഹേറ്റേഴ്സ് എല്ലാം കുറഞ്ഞു വരുന്ന ഒരു സാധ്യതയാണ് കാണാൻ സാധിച്ചിരിക്കുന്നത്.
ടാസ്കിലുള്ള റിയാസിന്റെ വീട്ടിലെ പ്രകടനത്തിന് ശേഷമാണ് ഹെറ്റേഴ്സ് കുറഞ്ഞിരിക്കുന്നത്. ഇപ്പോൾ ബിഗ്ബോസിൽ ഏറ്റവും ശക്തരായ മത്സരാർത്ഥി എന്നാണ് റിയാസിനെ ഹെറ്റർസ് പോലും തുറന്നു സമ്മതിച്ചു കൊണ്ടിരിക്കുന്നത്. റിയാസ് ഇത്തവണ ബിഗ്ബോസ് വിജയി ആകുമെന്നും ഭൂരിപക്ഷം പ്രേക്ഷകരും അവനെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും തുടക്കത്തിൽ അയാളെ വിമർശിച്ച കുറെയേറെ ആളുകളെ അവൻ തന്നെ കൂടെ ചേർത്തിട്ടുണ്ട് എന്ന് തുടങ്ങി പല ആളുകളും റിയാസിനെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനോടകംതന്നെ റിയാസിന്റെ പലതരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
മനുഷ്യത്വപരമായ രീതിയിൽ ഗെയിമിംഗ് കളിക്കുന്ന ഒരു വ്യക്തിയാണ് റിയാസ് എന്നും കൂട്ടിച്ചേർക്കുന്നുണ്ടായിരുന്നു. അതോടൊപ്പം കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിന്റെ ഭാഗമായി ലക്ഷ്മി പ്രിയേ റിയാസ് അനുകരിക്കേണ്ടതായി ഉണ്ടായിരുന്നു. മികച്ച പ്രകടനമായിരുന്നു റിയാസ് കാഴ്ച വച്ചിരുന്നത്. ഇന്നുവരെ ബിഗ്ബോസിൽ ഇത്രയും കോമഡി കണ്ട് ആരും ചിരിച്ചിട്ടില്ല എന്ന് ആരാധകർ ഒന്നോടെ പറഞ്ഞു. റിയാസിനെ അനുകൂലിച്ചുകൊണ്ട് ആയിരുന്നു കമന്റുകൾ എത്തിയത്. വെറുത്തവർ പോലും റിയാസിനെ സ്നേഹിച്ചു തുടങ്ങുകയാണ് എന്നാണ് മനസ്സിലാക്കുന്നത്.
Story Highlights:Riyaz’s Bigg Boss performance goes viral by making fans even guilty
