എന്തൊരു റൊമാന്റിക് ലുക്ക്..! ആരതിയെ ചേർത്ത് പിടിച്ചു റോബിൻ. ഇരുവരും തമ്മിൽ പ്രണയത്തിലോ.?| Robin and Aarthi in a romantic look|

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു താരമാണ് റോബിൻ രാധാകൃഷ്ണൻ. ഒരു സിനിമയിൽ പോലും അഭിനയിക്കാതെരുന്നിട്ടും സിനിമതാരങ്ങൾക്ക് ലഭിക്കുന്നിടത്തോളം ആരാധനയാണ് റോബിൻ രാധാകൃഷ്ണന് ലഭിക്കുന്നത്. ബിഗ്ബോസ് സീസൺ ഫോർ എന്ന പരിപാടിയിലൂടെയാണ് റോബിൻ ഇത്രത്തോളം സ്വന്തമാക്കിയത്. പുറത്തിറങ്ങിയ റോബിന് ഞെട്ടുന്ന ആരാധക നിരയായിരുന്നു റോബിനെ കാത്തിരുന്നത്. ബിഗ് ബോസ് വീട്ടിൽ റോബിനോളം തന്നെ ആരാധകരുള്ള ഒരു വ്യക്തിയായിരുന്നു ദിൽഷ.

ബിഗ് ബോസ് വിജയ് കൂടിയായ ദിൽഷ പ്രസന്നനും റോബിനും തമ്മിലുള്ള സൗഹൃദം ദിൽഷ അവസാനിപ്പിച്ചതോടെ ദിൽഷയ്ക്ക് ആരാധകർ കുറയുകയായിരുന്നു ചെയ്തത്. അടുത്ത സമയത്ത് റോബിൻ നൽകിയ അഭിമുഖങ്ങൾ എല്ലാം തന്നെ വലിയ തോതിൽ ഹിറ്റാവുകയും ചെയ്തിരുന്നു. അത്തരത്തിൽ റോബിൻ നൽകിയ അഭിമുഖത്തിലൂടെ ശ്രദ്ധനേടിയ ഒരു പെൺകുട്ടിയാണ് ആരതി പോടി എന്ന പെൺകുട്ടി. ഒരു ഡിസൈനർ കൂടിയായ ആരതി ശ്രദ്ധ നേടാൻ ഉള്ള കാരണം ഈ അഭിമുഖത്തിൽ റോബിനെ കണ്ണിമചിമ്മാതെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഈ കുട്ടി എന്നതാണ്.

വലിയൊരു ആരാധനയോടെ റോബിനെ തന്നെ നോക്കിയിരിക്കുന്ന ഈ കുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ഒക്കെ വരികയും ചെയ്തിരുന്നു. എന്നാൽ ആരതിയുടെ ഈ നോട്ടത്തെ റോബിന്റെ ആരാധകർ വളരെ രസകരമായ രീതിയിൽ ആയിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോൾ ആരതിമായുള്ള ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോബിൻ എന്ന വാർത്തയും പുറത്തു വന്നിരുന്നു.

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റോബിനും ആരതിയും ആയിരിക്കും പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ആരതിക്ക് ഒപ്പമുള്ള ഒരു ചിത്രം റോബിൻ പോസ്റ്റ് ചെയ്ത നിമിഷം തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
ഇപ്പോൾ വീണ്ടും ആരതി ആയുള്ള ഒരു റീൽ ആണ് റോബിൻ പങ്കുവച്ചിരിക്കുന്നത്. വളരെ ആരാധനയോടെ റോബിനെ നോക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇതോടെ നിരവധി ആളുകൾ ഇവർക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്. നല്ല ജോഡികളാണ് നിങ്ങൾ ജീവിതത്തിൽ ഒരുമിച്ചാൽ നന്നായിരിക്കും എന്നുതുടങ്ങി രസകരമായ അഭിപ്രായങ്ങൾ ഒക്കെയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവരുടെ ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights:Robin and Aarthi in a romantic look
