പ്രണയം നിറഞ്ഞു നിൽക്കുന്ന നിമിഷത്തിൽ ആരതിയോട് കുസൃതി കാട്ടുന്ന റോബിന്റെ വീഡിയോ. |Robin and Arathi Romantic Moments

പ്രണയം നിറഞ്ഞു നിൽക്കുന്ന നിമിഷത്തിൽ ആരതിയോട് കുസൃതി കാട്ടുന്ന റോബിന്റെ വീഡിയോ. |Robin and Arathi Romantic Moments

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വളരെയധികം ആരാധകരാണ് റോബിൻ രാധാകൃഷ്ണൻ ഉള്ളത്. ബിഗ് ബോസിന് പുറത്തേക്ക് ഇറങ്ങിയിട്ട് ആരാധക നിലയിൽ ഒട്ടും തന്നെ കുറവ് വന്നിട്ടില്ല. കൂടി വന്നാൽ ഒന്നോ രണ്ടോ ആഴ്ച മാത്രമേ ഈ ഇഷ്ട്ടം നിൽക്കുകയുള്ളൂ എന്ന് അടിവരയിട്ട് പറഞ്ഞവർക്ക് മുൻപിലാണ് ഇന്നും റോബിൻ രാധാകൃഷ്ണന് ആരാധകർ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാൻ റോബിൻ തയ്യാറെടുക്കുകയാണ്.

റോബിന്റെ പ്രണയവും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നടിയും ഡിസൈനറും ആയ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാണ് എന്ന് ഉടനെ തന്നെ വിവാഹനിശ്ചയം ഉണ്ടാകും എന്നുമൊക്കെയുള്ള വാർത്തകൾ വന്നു. റോബിനും ഔദ്യോഗികമായി ഈ കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ റോബിനും ആരതിയും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ ഇരുവരും രസകരമായി എന്തൊക്കെയോ സംസാരിക്കുന്നതാണ് കാണാൻ സാധിക്കുന്നത് തന്നെ. തിരുവനന്തപുരം ഭാഷയിൽ എന്തെങ്കിലും സംസാരിക്കാമോ എന്ന ആരതിയോട് ചോദിക്കുന്നതും അതിനു ശേഷം ഒരു കാര്യം ശ്രദ്ധിക്കുക എന്ന് പറഞ്ഞു കൊടുക്കുന്നത് ഒക്കെ കേൾക്കാൻ സാധിക്കും.

അതേ രീതിയിൽ സംസാരിക്കാൻ കഴിയാതെ ആരതി പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ നിങ്ങളുടെ തൃശൂർ ഭാഷയിൽ സംസാരിക്കു എന്ന് റോബിൻ പറയുന്നതും ഒക്കെ കേൾക്കുന്നുണ്ട്. ഒന്നും സംസാരിക്കാതെ ചിരിച്ചുകൊണ്ടു ആരതി നിൽക്കുമ്പോൾ, ഇപ്പോഴും കുട്ടി ഒന്നും സംസാരിക്കുന്നില്ല എന്തെങ്കിലും സംസാരിക്കുവെന്ന് റോബിൻ പറയുന്നതൊക്കെ കേൾക്കാൻ സാധിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഈ ക്യൂട്ട് വീഡിയോ ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. റോബിന്റെ ആരാധകർക്ക് എല്ലാം വളരെയധികം സന്തോഷം നൽകിയ ഒരു വീഡിയോ തന്നെയാണ് ഇത്.

ഇരുവരും ജോഡികളാണ് എന്നാണ് കമന്റുകളിലൂടെ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ മാസം തന്നെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉണ്ടായിരിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഈ മാസത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നതാണ് സത്യം.
Story Highlights:Robin and Arathi Romantic Moments