Entertainment

ദിൽഷയുമായുള്ള പിണക്കം അവസാനിക്കുമോ എന്ന ചോദ്യത്തിന് റോബിന്റെയും ബ്ലസിലിയുടെയും മറുപടി ഇങ്ങനെ…|Robin and Blesley’s response Dilsha problem|

ദിൽഷയുമായുള്ള പിണക്കം അവസാനിക്കുമോ എന്ന ചോദ്യത്തിന് റോബിന്റെയും ബ്ലസിലിയുടെയും മറുപടി ഇങ്ങനെ…|Robin and Blesley’s response Dilsha problem|

ബിഗ് ബോസ് സീസൺ ഫോറിൽ കൂടെ ശ്രദ്ധനേടിയ രണ്ട് മത്സരാർത്ഥികളാണ് ബ്ലെസ്സിലിയും റോബിൻ രാധാകൃഷ്ണനും. ഈ വട്ടം ബിഗ് ബോസ് സീസൺ ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. എല്ലാ വട്ടവും മത്സരാർത്ഥികൾക്ക് കിട്ടുന്ന സ്നേഹവും പ്രോത്സാഹനവും ആയിരുന്നില്ല ഈ വട്ടം കിട്ടിയത്. ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൾക്ക് ലഭിച്ച സ്നേഹം ഒരു സീസണിൽ മത്സരാർത്ഥികൾക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം ഇവർ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. റോബിൻ ബ്ലെസി ദിൽഷ ഈ കൂട്ടുകെട്ടായിരുന്നു ബിഗ് ബോസിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പലരുടേയും മനസ്സിലേക്ക് വരുന്നത്.

അവരുടെ സൗഹൃദം ബിഗ് ബോസ് വീട്ടിനകത്ത് ഒരുപാട് ശ്രദ്ധനേടിയത് ആയിരുന്നു. ഇപ്പോൾ റോബിന്റെയും ബ്ലസിലിയുടെയും ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു പരിപാടിയിൽ ഇരുവരും ഒരുമിച്ച് എത്തിയിരിക്കുകയാണ്. തമ്മിലുള്ള തെറ്റിദ്ധാരണകൾ ഒക്കെ പറഞ്ഞു തീർത്ത് രണ്ടുപേരും ഒരുമിച്ച് ചേർന്ന് വലിയ സന്തോഷമാണ് ആരാധകർക്ക് നൽകുന്നത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായ സംഭവങ്ങൾ ആയിരുന്നു എന്നും, ഇപ്പോൾ തങ്ങൾ തമ്മിൽ ഒരു പ്രശ്നം ഇല്ല എന്നുമാണ് റോബിൻ പറയുന്നത്. ഇനി ആരും പറഞ്ഞു പ്രശ്നം ഉണ്ടാകാതിരുന്നാൽ മതി. ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല. ഒരുമിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. വളരെയധികം സന്തോഷമുണ്ട്. ഈ സമയത്ത് ദിൽഷയെ കുറിച്ച് ഒരു ചോദ്യം വന്നിരുന്നു. ഇതുപോലെ തെറ്റിദ്ധാരണ ആണല്ലോ ദിൽഷയുമായി ഉള്ളത്. ആ പ്രശ്നങ്ങൾ അവസാനിപ്പിക്കുമോ എന്നായിരുന്നു ചോദിച്ചിരുന്നത്.

രണ്ടുപേരും ആദ്യം മറുപടി പറയാതെ ഒഴിയുകയായിരുന്നു ചെയ്തത്. പിന്നീട് നിരന്തരമായ ഈ ചോദ്യം എത്തിയ സാഹചര്യത്തിൽ മറുപടി കൊടുക്കാതെ മാർഗ്ഗം ഇല്ലാത്തതിനാൽ ഇരുവരും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചു. ബ്ലെസ്സിലി പറഞ്ഞത്, എനിക്ക് ദിൽഷയുമായി യാതൊരു പ്രശ്നവുമില്ല എന്ന് തന്നെയായിരുന്നു. റോബിൻ പറഞ്ഞത് ആവട്ടെ ദിൽഷയുടെ തീരുമാനമാണ് ഞങ്ങളുമായി ഉള്ള സൗഹൃദം വേണ്ട എന്നുള്ളത്. ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുകയാണ് ചെയ്തത്.

അല്ലാതെ ഞങ്ങൾക്ക് ദിൽഷായുമായി പ്രശ്നങ്ങളൊന്നും ഇല്ല എന്നായിരുന്നു റോബിൻ പറഞ്ഞത്. ഒരുമിച്ച് ഇനിയും ഇതുപോലെ ഒരു പരിപാടിയിൽ എത്തില്ലേ എന്ന് ചോദിച്ചപ്പോൾ അതിനെന്താണ് എന്നും റോബിൻ മറുപടി പറഞ്ഞിരുന്നു. രണ്ടുപേരും തമ്മിലുള്ള പിണക്കം മാറിയത് ആരാധകരിൽ സന്തോഷം ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. എങ്കിലും മൂന്നുപേരെയും ഒരുമിച്ച് കാണുവാനാണ് ആരാധകരുടെയും താല്പര്യം.
Story Highlights:Robin and Blesley’s response Dilsha problem

ദിൽഷയുമായുള്ള പിണക്കം അവസാനിക്കുമോ എന്ന ചോദ്യത്തിന് റോബിന്റെയും ബ്ലസിലിയുടെയും മറുപടി ഇങ്ങനെ…|Robin and Blesley’s response Dilsha problem|

Most Popular

To Top
$(".comment-click-15667").on("click", function(){ $(".com-click-id-15667").show(); $(".disqus-thread-15667").show(); $(".com-but-15667").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });