Entertainment

വീട്ടിനകത്ത് ഉള്ളവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും പ്രേക്ഷകർക്ക് എന്നെ മനസ്സിലായി..! മനസ്സുനിറഞ്ഞ് റോബിൻ.

വീട്ടിനകത്ത് ഉള്ളവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും പ്രേക്ഷകർക്ക് എന്നെ മനസ്സിലായി..! മനസ്സുനിറഞ്ഞ് റോബിൻ.

പുറംലോകം കാണാതെ ലോകത്തിന്റെ യാതൊരു വിധത്തിലുള്ള സംഭവവികാസങ്ങളും അറിയാതെ 100 ദിവസം ഒരു വീടിനുള്ളിൽ താമസിക്കുന്നതാണ് ബിഗ്ബോസ് റിയാലിറ്റി ഷോ എന്ന പരിപാടിയുടെ പ്രത്യേകതയെന്ന് പറയുന്നത്. പരിപാടിയുടെ ടൈറ്റിൽ സോങ്ങും അതുതന്നെയാണ്. ഏകാന്തത താണ്ടി ജയിക്കുന്നവൻ ആരോ അവനാണ് പരിപാടിയുടെ യഥാർത്ഥ വിജയ് എന്ന് പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ അത്രമേൽ പ്രിയപ്പെട്ടതായി ആളുകൾക്ക് മാറി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ നടന്ന സംഭവങ്ങൾ ഒക്കെ തന്നെ ആരാധകരെ വേദനിപ്പിക്കുവാൻ കഴിവുള്ളത് ആയിരുന്നു.

പെട്ടെന്ന് പരിപാടിയിൽ നിന്നും പുറത്തുപോയ റോബിൻ എല്ലാവർക്കും ഒരു വേദന തന്നെയായിരുന്നു. പുറത്തുവന്ന റോബിൻ ഞെട്ടിപ്പോയിരുന്നു. അത്രത്തോളം ആരാധകരെയാണ് റോബിനെ കാണാൻ സാധിച്ചിരുന്നത്. റോബിൻ പിആർ വർക്ക് ചെയ്യുവാൻ ഏൽപ്പിച്ചു പോയതാണ് ഈ ആരാധകരെ എന്ന് പലരും വിമർശിച്ചിരുന്നു. എയർപോർട്ടിൽ തന്നെ തേടിയെത്തിയ ആരാധകരെ കണ്ടുകൊണ്ട് റോബിൻ അത്ഭുതപ്പെട്ടു എന്നതാണ് സത്യം. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രത്തോളം ആരാധകർ ഉണ്ടാകും എന്ന്. വീട്ടിനകത്ത് ഉള്ളവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും പ്രേക്ഷകർക്ക് എന്നെ മനസ്സിലായി. അതാണല്ലോ വേണ്ടത് .

സന്തോഷം മാത്രമേ എനിക്ക് പറയാനുള്ളൂ അവരുടെ സ്നേഹം അത് എന്നും ഹൃദയത്തോട് ചേർത്തു നിർത്തുന്നു എന്നും റോബിൻ പറഞ്ഞു. തന്നെ കാണാനെത്തിയ ഒരു ആരാധകരെയും വിഷമിപ്പിക്കാതെ അവരെ ചേർത്ത് പിടിച്ച് അവർക്കൊപ്പം ചിത്രം എടുക്കുകയും അതോടൊപ്പം അവരോട് കൂടുതൽ സംസാരിക്കുകയുമൊക്കെ ചെയ്തായിരുന്നു റോബിൻ മാതൃകയായത്. യാതൊരുവിധ ജാഡകളും ഇല്ലാതെ റോബിൻ എല്ലാവർക്കുമൊപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു.ശേഷം ഒരു ഇൻസ്റ്റഗ്രാം വിഡിയോയിലും എത്തിയിരുന്നു. റോബിൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞത് നിങ്ങളുടെ സ്നേഹത്തിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്ന് ആണ്.

ജാസ്മിനെക്കുറിച്ച് ചോദിച്ചപ്പോഴും റോബിൻ പ്രതികരിച്ചു. ജാസ്മിൻ ബേസിക്കലി പാവം ആയിട്ടുള്ള ഒരാളാണ്. പക്ഷേ പുള്ളിക്കാരിയുടെ ചില കാര്യങ്ങളാണ് പുള്ളിക്കാരിക്ക് പ്രശ്നമാവുന്നത് എന്നും റോബിൻ പറഞ്ഞിരുന്നു എനിക്ക് ആരോടും യാതൊരു വിധത്തിലുള്ള ദേഷ്യവും ഇല്ല. ഗെയിമിന്റെ ഭാഗമായി മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ചെയ്തുപോയതാണ്. അത് ഒരിക്കലും റൂളിന്റെ ഭാഗമായിരുന്നില്ല. റോബിൻ പോയതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം എലിമിനേഷൻ ഉണ്ടായിരുന്നില്ല.റോബിനും ജാസ്മിനും അപ്രതീക്ഷിതമായി വീട്ടിൽനിന്നും പോയതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ബിഗ് ബോസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചില ആളുകളൊക്കെ വളരെ വിഷമത്തോടെയാണ് ഇതിനെതിരെ പ്രതികരിക്കുന്നത്.

Most Popular

To Top