Entertainment

തിരുമ്പി വന്തിട്ടെന്നു സൊല്ല്..! ബിഗ്ഗ്ബോസ് വീട്ടിലേക്ക് തിരിച്ച് മാസ്എൻട്രി നടത്തി റോബിൻ.

തിരുമ്പി വന്തിട്ടെന്നു സൊല്ല്..! ബിഗ്ഗ്ബോസ് വീട്ടിലേക്ക് തിരിച്ച് മാസ്എൻട്രി നടത്തി റോബിൻ.

ഏറ്റവും കൂടുതൽ ആളുകളും വിമർശിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. തുടക്കത്തിൽ ബിഗ് ബോസിന്റെ പ്രമേയം പ്രേക്ഷകർക്ക് യാതൊരു വിധത്തിലും അംഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു റിയാലിറ്റി ഷോ എന്ന പേരിലാണ് ബിഗ് ബോസ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചെറുപ്പക്കാർക്കിടയിൽ മാത്രമല്ല മുതിർന്നവർക്ക് ഇടയിലും ബിഗ് ബോസിന് ആരാധകരേറെയാണ്. മാർച്ച് 27നാണ് പരിപാടി ആരംഭിക്കുന്നത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുന്നത്.

കഴിഞ്ഞുപോയ മൂന്നു സീസണിൽ നിന്നും വ്യത്യസ്തമായാണ് ബിഗ് ബോസിന്റെ നാലാം സീസൺ ആരംഭിച്ചതോടെ ഒപ്പം തന്നെ വളരെയധികം മികച്ച മത്സരാർത്ഥികളാണ് നാലാം സീസണിന്റെ പ്രത്യേകത എന്നു പറയുന്നത്.എന്നാൽ കഴിഞ്ഞ ദിവസം വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ബിഗ്ബോസിൽ അരങ്ങേറിയത്. ബിഗ് ബോസ് സീസൺ ഫോറിൽ 17 പേരുമായി ആണ് തുടങ്ങിയത്. ഈ പരിപാടിയിൽ ഇപ്പോൾ 11 പേരാണുള്ളത്. ഇവരുടെ എല്ലാവരുടെയും ആഗ്രഹം എന്നത് നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ പൂർത്തിയാക്കി വിജയം നേടുക എന്നത് തന്നെയാണ്. തുടക്കം മുതൽ തന്നെ ശക്തനായ മത്സരാർത്ഥി എന്ന് ആളുകൾ പറയുന്ന ഒരു പേരാണ് റോബിൻ രാധാകൃഷ്ണൻ.

റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ സീക്രട്ട് റൂമിലാണ്. വൈകാതെ തന്നെ ഡോക്ടർ ഷോയിലേക്ക് മടങ്ങിവരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന അറിവ്. മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ടാസ്കുമായി ബന്ധപ്പെട്ട് വീഡിയോയിൽ ആണ് തിരികെ ഒരു മാസ്സ് എൻട്രി നടത്തുന്ന ഡോക്ടറെ കാണാൻ സാധിക്കുന്നത്. ബിഗ് ബോസിനോട് നന്ദി പറയുന്നതും കാണാൻ സാധിക്കുന്നുണ്ട്. രസകരമായ ഒരു വീഡിയോ പുറത്തുവന്നതോടെ ഡോക്ടറുടെ ആരാധകർക്ക് എല്ലാം വലിയ സന്തോഷമാണ് ലഭിക്കുന്നത്.

ഇതോടെ റിയാസ് ആരാധകരെല്ലാം വേദനയിലും ആയിട്ടുണ്ട്. പരിപാടിയിൽ വന്ന നിമിഷം മുതൽ തന്നെ റിയാസ് ഡോക്ടറെ വല്ലാതെ തന്നെ മോശമായി ചിത്രീകരിക്കാൻ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ നിന്നും വലിയ സ്വീകാര്യത ഡോക്ടർക്ക് ലഭിക്കുമ്പോൾ വളരെ മോശം അനുഭവമാണ് റിയാസിനെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Most Popular

To Top