Entertainment

എന്തുകൊണ്ടാണ് ഇത്രയും ആളുകൾ റോബിൻ ഇഷ്ടപ്പെടുന്നത്.? പൊതുജനങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്.

എന്തുകൊണ്ടാണ് ഇത്രയും ആളുകൾ റോബിൻ ഇഷ്ടപ്പെടുന്നത്.? പൊതുജനങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ഇടംപിടിച്ചു കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. റിയാലിറ്റി ഷോയിൽ ഇപ്പോൾ കൂടുതൽ സംഭവ മുഹൂർത്തങ്ങളിലൂടെ സജീവമായി മാറിയിരിക്കുകയാണ്. പുറത്ത് എല്ലാവരും വിജയ് എന്ന് വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. മികച്ച പ്രകടനമാണ് ബിഗ്ബോസിൽ റോബിൻ കാഴ്ചവയ്ക്കുന്നത് എന്നാണ് എല്ലാവരും ഒരേ പോലെ തന്നെ പറയുന്നത്. ഇപ്പോഴിതാ റോബിനെ കുറിച്ച് നാട്ടുകാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റോബിനെ റിയാസ് വല്ലാതെ തന്നെ ബിഗ്ബോസിൽ ദ്രോഹിക്കുകയാണ് എന്നും വളരെ പാവം ഒരു ചെറുപ്പക്കാരനാണ് റോബിൻ എന്നാണ് നാട്ടുകാർ പറയുന്നത്. റോബിൻ ഞങ്ങളുടെ നാട്ടുകാരൻ ആയതുകൊണ്ട് പറയുന്നതല്ല നന്നായി അവൻ കളിക്കുന്നുണ്ട്. റിയാസ് ഒരു മനുഷ്യനെ എത്രയൊക്കെ അവഹേളിച്ചു എന്നിട്ടും അവൻ പിടിച്ചു നിന്നില്ലേ.?

മറ്റാരെങ്കിലും ആണെങ്കിൽ അങ്ങനെ നിൽക്കുമോ.? ഭക്ഷണത്തിൽ വെയിസ്റ്റ് ഇട്ടു. ഇതിൽ കൂടുതൽ ഒക്കെ ഒരു മനുഷ്യൻ എങ്ങനെയാണ് സഹിക്കുന്നത്.? മികച്ച രീതിയിൽ തന്നെയാണ് റോബിൻ കളിക്കുന്നത്. ആദ്യം അവിടെ നിന്നും ഇറക്കി വിടേണ്ടത് റോൺസണെ പോലുള്ളവരെയാണ്. ഇവിടെയും അവിടെയും ഒക്കെ സംസാരിക്കുന്ന അങ്ങനെയുള്ള ആളുകളെ ഇറക്കി വിടുകയാണ് വേണ്ടത്. റിയാസിനെ റോബിൻ അറിഞ്ഞുകൊണ്ട് അടിച്ചത് ആയിരിക്കില്ല. ബൈ ചാൻസിൽ കൈകൊണ്ട് പോയതാണ്. അത് റിയാസ് തുറന്നുപറയുകയും ചെയ്തു. അതേസമയം റോബിൻ ഇപ്പോൾ സീക്രട്ട് റൂമിൽ കിടക്കുകയാണ്. അതോടൊപ്പം തന്നെ റിയാസിനെയും ജാസ്മിനും ഈ പരിപാടിയിൽ നിന്നും വിട്ടു അയക്കണം എന്നാണ് ആളുകൾ പറയുന്നത്. ഹിറ്റ് പോലെയുള്ള ഒരു സ്പ്രേ അടിച്ചത് മോശമായ കാര്യം തന്നെയാണ്. അതുകൊണ്ട് നടപടി എടുക്കുമ്പോൾ അത് എല്ലാവർക്കും ഒരേ പോലെയുള്ള രീതിയിൽ വേണം എന്നാണ് ആളുകൾ പറയുന്നത്. റോബിൻ നല്ല പയ്യനാണ് എന്നാണ് ആളുകൾ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

അറിയാതെ സംഭവിച്ചു പോയതാണ് എന്നും ഒരു അവസരം കൂടി തനിക്ക് തരുകയാണെങ്കിൽ മികച്ച രീതിയിൽ കളിച്ചു കൊള്ളാമെന്നും ആയിരുന്നു റോബിൻ പറഞ്ഞത്. എന്നാൽ ബിഗ് ബോസ് റോബിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് ആയിരുന്നു ചോദിച്ചത്. ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് കുഴപ്പമൊന്നുമില്ലെന്നും തൽക്കാലം വിശ്രമിക്കാനും മറ്റു കാര്യങ്ങൾ വഴി അറിയിക്കാം എന്നുമായിരുന്നു ബിഗ്ബോസ് പറഞ്ഞത്.

Most Popular

To Top