Entertainment

റോബിൻ ബിഗ്ബോസിൽ നിന്ന് പുറത്തായി..! നാളെ കേരളത്തിൽ എത്തും. ബിഗ്ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു ആരാധകർ.

റോബിൻ ബിഗ്ബോസിൽ നിന്ന് പുറത്തായി..! നാളെ കേരളത്തിൽ എത്തും. ബിഗ്ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു ആരാധകർ.

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളത്തിൽ നിന്നും വരുന്ന വാർത്തകൾ ഒന്നും അത്ര ശുഭകരമല്ല. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നു ഒരു മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞദിവസം ബിഗ്ബോസിൽ നടന്ന സംഭവവികാസങ്ങൾ കാരണം ഡോക്ടർ റോബിൻ സീക്രട്ട് റൂമിൽ ആയിരുന്നു. എന്നാൽ ഇന്ന് മോഹൻലാലിന്റെ സാന്നിധ്യത്തിൽ ഡോക്ടർ റോബിൻ ബിഗ് ബോസ് വീട്ടിലേക്ക് വിടുവാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ പരിപാടിയിലെ മത്സരാർത്ഥിയായ ജാസ്മിൻ പരിപാടിയിൽ നിന്നും സ്വയം പുറത്തു പോവുകയാണ് ചെയ്തത്. ജാസ്മിൻ പറഞ്ഞത് റോബിനെ തിരികെ കൊണ്ടു വരുകയാണെങ്കിൽ അവിടെ നിൽക്കാൻ തനിക്ക് സാധിക്കില്ല എന്നാണ്. താൻ ചെയ്തതും അത്രയും വലിയ തെറ്റാണ്. അതുകൊണ്ട് ഈ പരിപാടിയിൽ നിൽക്കാൻ അർഹനല്ല എന്ന് മനസ്സിലായി പുറത്തു പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ റോബിൻ രാധാകൃഷ്ണനും പരിപാടിയിൽ നിന്നും പുറത്തായിരിക്കുന്നത്. ഇന്നലെവരെ ബിഗ് ബോസിന്റെ തീരുമാനം ഇന്ന് തിരിച്ചു റോബിൻ ബിഗ് ബോസ് വീടിനുള്ളിലേക്ക് കൊണ്ടുവരുവാൻ തന്നെയായിരുന്നു. എന്നാൽ ഇന്ന് ജാസ്മിൻ പോയതോടുകൂടി ബിഗ് ബോസ് തീരുമാനം മാറ്റി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നത്.

ജാസ്മിൻ പോയതിനു ശേഷവും ബിഗ് ബോസിൽ റോബിൻ തുടരുകയാണെങ്കിൽ അത് മോശമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അതിനാൽ റോബിൻ പരിപാടിയിൽ നിന്നും നീക്കിക്കളഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്നത്. നാളെ റോബിൻ കേരളത്തിലെത്തും എന്നു മനസ്സിലാകുന്നുണ്ട്. ആരാധകരിൽ നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഇതിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. ബിഗ്ബോസിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഇനി ഈ പരിപാടി കാണില്ല ഇങ്ങനെയാണ് ബിഗ് ബോസിൽ നിന്നും റോബിൻ പോയതിനെക്കുറിച്ച് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. റോബിൻ പോയതോടെ ഇനി വിജയിക്കുവാൻ സാധ്യതയുള്ള മത്സരാർഥി ബ്ലസ്സ്ലി ആണ് എന്നും കൂടുതലാളുകളും പറയുന്നുണ്ട്.

Most Popular

To Top